ലേലത്തുക അറിഞ്ഞപ്പോൾ വിമാനത്തിലിരുന്ന ഞാൻ ഞെട്ടി :തുറന്നുപറഞ്ഞ് യുവ പേസർ

InShot 20220214 103811637 scaled

ഇക്കഴിഞ്ഞ ഐപിൽ മെഗാലേലത്തിൽ ഏറ്റവും അധികം സ്വീകാര്യത ലഭിച്ചത് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർക്ക് തന്നെയാണ്. കഴിഞ്ഞ ലേലങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായി വിദേശ പേസർമാർക്ക് അധികം തുക നൽകാൻ മടി കാണിച്ച ടീമുകൾ ദീപക്ക് ചാഹർ അടക്കമുള്ള യുവ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർക്ക് വേണ്ടി കോടികൾ വാരി ഏറിഞ്ഞു. ഈ ലേലത്തിൽ ഇന്ത്യൻ അൺക്യാപ്പ്ഡ് താരങ്ങളിൽ റെക്കോർഡ് സൃഷ്ടിച്ചത് പേസർ ആവേശ് ഖാനാണ്.10 കോടി രൂപക്കാണ് ലക്ക്നൗ ടീം ഫാസ്റ്റ് ബൗളർ ആവേശ് ഖാനെ സ്‌ക്വാഡിലേക്ക് എത്തിച്ചത്. ലേലം നടക്കുമ്പോൾ വിമാന യാത്രയുടെ ഭാഗമായിരുന്ന ആവേശ് ഖാൻ ലേലത്തുക തന്നെ വളരെ ഏറെ അമ്പരപ്പിച്ചുവെന്ന് പറയുകയാണ്.

ഇന്ത്യൻ ടി :20 ടീമിനോപ്പം വിമാനയാത്ര നടത്തുകയായിരുന്ന ആവേശ് തനിക്ക് ഇത്ര ലേലത്തുക ലഭിക്കുമെന്ന് ഒരിക്കൽ പോലും വിചാരിച്ചില്ലയെന്നും വിശദമാക്കി. “ലേലത്തിൽ എന്റെ പേര് വിളിച്ച സമയം ഞാൻ അടക്കം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ആകെ വീമാനത്തിലായിരുന്നു. ഞാൻ ഈ ലേലത്തിൽ എനിക്ക് ഒരു ഏഴ് കോടി വരെ ലഭിക്കുമെന്ന് വിശ്വസിച്ചിരുന്നു. ഞാൻ വീമാനത്തിലായിരുന്നതിനാൽ തന്നെ എനിക്ക് ലേലനടപടികൾ ഒന്നും തന്നെ കാണാൻ സാധിച്ചില്ല. ആരാകും എന്നെ സ്വന്തമാക്കുക. എത്ര രൂപക്കാകും എന്നെ അവർ വിളിച്ചെടുക്കുക എന്നുള്ള ആകാംക്ഷ എന്നിൽ സജീവമായിരുന്നു ” ആവേശ് ഖാൻ വെളിപ്പെടുത്തി.

See also  അമ്പയർമാരെ കബളിപ്പിച്ച് മുംബൈ താരങ്ങൾ. കയ്യോടെ പിടിച്ച് ബിസിസിഐ. കടുത്ത ശിക്ഷ.
images 2022 02 15T090824.873

“വീമാനത്തിൽ ഇരിക്കുമ്പോൾ സിറാജ്, ഇഷാൻ കിഷൻ എന്നിവർ എന്റെ കാര്യം പറഞ്ഞ് വളരെ അധികം സംസാരിച്ചു. അവർ എന്നെ സ്വന്തമാക്കുന്ന ടീം ഏത് എന്നുള്ള സംസാരമാണ് നടത്തിയത്. എന്നാൽ ലാൻഡിംഗ് ചെയ്ത ശേഷം വെങ്കടേഷ് അയ്യറാണ് എന്നെ ലക്ക്നൗ ടീം കരസ്ഥമാക്കിയ കാര്യം പറഞ്ഞത്. ടീം അംഗങ്ങൾ എല്ലാം എനിക്കായി കയ്യടി നൽകി. ഒരുവേള ലേലത്തുക എന്നെ വളരെ അധികം ഞെട്ടിച്ചു “ആവേശ് ഖാൻ പറഞ്ഞു.

Scroll to Top