അത്യന്തം ആകാംക്ഷകൾക്കും കൂടാതെ മാസങ്ങൾ നീണ്ടുനിന്ന കോവിഡ് മഹാമാരി ആശങ്കകൾക്കും ഒടുവിലാണ് രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചത്. എന്നാൽ ഇന്നലെ രഞ്ജി ട്രോഫോ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മനോഹര ഇന്നിങ്സ് കളിച്ച് കയ്യടികൾ നേടുകയാണ് ബറോഡ ബാറ്റർ വിഷ്ണു സോളങ്കി. തന്റെ മകളുടെ അവിചാരിത മരണത്തിന് പത്ത് ദിവസങ്ങൾ മാത്രം ശേഷമാണ് താരം ഈ സെഞ്ചുറിയുമായി തിളങ്ങിയതെന്നും ശ്രദ്ധേയം.വികാഷ് ക്രിക്കറ്റ് ഗ്രൗണ്ടിൽ പുരോഗമിക്കുന്ന ബറോഡ – ചണ്ഡീഗഢ് മത്സരത്തിന്റെ രണ്ടാം ദിനത്തിൽ സെഞ്ചുറിയുമായി താരം തിളങ്ങിയപ്പോൾ താരത്തിന്റെ ജീവിതത്തിലെ ഒരു വ്യക്തിപരമായ ഒരു സംഭവത്തെ കൂടി ഇപ്പോൾ ചർച്ചയാക്കി മാറ്റുകയാണ്.
ഫെബ്രുവരി ആറ് മുതൽ ടീമിനോപ്പം പരിശീലനത്തിലായിരുന്ന താരത്തിന് പുതിയതായി ജനിച്ച മകളുടെ മരണം ഷോക്കായി മാറി. നേരത്തെ ഫെബ്രുവരി 11-ന് അർദ്ധരാത്രി സോളങ്കിയെ തേടി വമ്പൻ സന്തോഷവാർത്തയായി മകളുടെ ജന്മ വാർത്ത എത്തിയെങ്കിലും മക്കൾക്ക് വെറും 24 മണിക്കൂർ മാത്രമായിരുന്നു ആയുസ്സ്.തന്റെ മകളുടെ മരണ വാർത്ത അറിഞ്ഞ താരം വൈകാതെ തന്നെ വീട്ടിലേക്ക് തിരിച്ച് മകളുടെ സംസ്കാര ചടങ്ങിൽ അടക്കം പങ്കെടുത്തിരുന്നു.
ശേഷം കുടുംബത്തിനൊപ്പം തന്റെ ഏറ്റവും വലിയ വിഷമത്തിൽ മൂന്ന് ദിവസം തങ്ങിയ വിഷ്ണു സോളങ്കി പിന്നീട് ടീമിനോപ്പം ചേരുകയായിരുന്നു.2022ലേ രഞ്ജി സീസണിൽ കോവിഡ് ക്വാറന്റൈൻ കാരണം പക്ഷേ താരത്തിന് കളിക്കാൻ കഴിഞ്ഞില്ല എങ്കിലും രണ്ടാം മത്സരത്തിൽ പ്ലേയിംഗ് ഇലവനിലേക്ക് എത്തിയ താരം സെഞ്ച്വറിയോടെ ബാറ്റിങ് മികവിലേക്ക് എത്തുകയായിരുന്നു.രണ്ടാം ദിനം 161 ബോളിൽ നിന്നും 103 റൺസ് അടിച്ചാണ് താരം ബറോഡ സ്കോർ 400 കടത്തിയത്.