ഈ കൂട്ടുകെട്ട് ഡെത്ത് ഓവറില്‍ തകര്‍ക്കും ; പ്രശംസയുമായി മുന്‍ ഇന്ത്യന്‍ താരം

FB IMG 1645722471235

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യൻ ടീം ലങ്കക്ക് എതിരെ രണ്ടാം ടി :20 ക്കായി ഇന്ന് ഇറങ്ങുമ്പോൾ ലക്ഷ്യമിടുന്നത് മറ്റൊരു ടി :20 പരമ്പര നേട്ടം തന്നെയാണ്. രോഹിത് ശർമ്മ നായകനായി എത്തിയ ശേഷം ഇന്ത്യൻ ബൗളിംഗ് തന്ത്രങ്ങളിൽ വന്ന മാറ്റമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയായി മാറുന്നത്. പല തവണയും റൺസ്‌ ഡിഫെൻഡ് ചെയ്യാൻ കഴിയാതെ വിഷമിക്കാറുള്ള ഇന്ത്യൻ ടീമിന് ഇപ്പോൾ അവസാന ഓവറുകളിൽ അടക്കം സമ്മർദ്ദമില്ലാതെ പന്തെറിയാൻ സാധിക്കുന്നത് വ്യത്യസ്ത കാഴ്ചയായി മാറിയിരുന്നു.

വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പ് മുന്നിൽ കണ്ടുള്ള പ്ലാനുകൾ തയ്യാറാക്കുന്ന ഹെഡ് കോച്ച് ദ്രാവിഡിനും ഇന്ത്യൻ സംഘത്തിനും ഏറ്റവും അധികം ആശ്വാസം നൽകുന്നത് ഡെത്ത് ഓവറിൽ വിശ്വസിക്കാനായി കഴിയുന്ന ഒരു ഡെത്ത് ബൗളിംഗ് കോംബോ പിറവിയാണ്. സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറക്കൊപ്പം ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ എന്നിവർ ഫോമിലേക്ക് എത്തുന്നത് ഇപ്പോൾ വാനോളം പുകഴ്ത്തുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ.

ഇക്കാര്യം ചൂണ്ടികാട്ടി രംഗത്ത് എത്തുന്ന മുൻ പേസർ സഹീർ ഖാൻ ഇന്ത്യൻ ടി :20 ടീമിന് അനുഗ്രഹമാണ് ബുംറ :ഹർഷൽ പട്ടേൽ ഡെത്ത് ബൗളിംഗ് ജോഡിയെന്നും പുകഴ്ത്തി.”ബുംറയും ഹർഷലും വളരെ മാച്ചിങ് ബൗളിംഗ് ജോഡികളായിരിക്കും എന്നതിൽ എനിക്ക് ഒരു സംശയമില്ല കാരണം നിങ്ങൾ ബുംറയെ നോക്കൂ, നിങ്ങൾ വിചിത്രമായ  ആംഗിളിനെയും ഫാസ്റ്റ് യോർക്കറുകളെയും കുറിച്ചാകും ബുംറ ബൗളിംഗ് എത്തുമ്പോൾ ചിന്തിക്കുക. കൂടാതെ ബുംറ തന്റെ ബൗളിംഗിന് ബലമായി സ്ലോ ഓവർ മനോഹാരിതയും അദ്ദേഹത്തിന്‍റെ കൈവശമുണ്ട്. എന്നാൽ നിങ്ങൾ ഹർഷലിനെ നോക്കുമ്പോൾ അദ്ദേഹത്തെ ബൗളിങ്ങിൽ ആക്രമിക്കാൻ നോക്കുന്ന ആളുകളെ ചുറ്റിപ്പറ്റിയാണ് അദ്ദേഹത്തിന്റെ എല്ലാവിധ വിജയഗാഥ. ബാറ്റർമാർ അവനു നേരെ കഠിനമായി വരുമ്പോൾ, അയാൾക്ക് കൂടുതൽ  വിക്കറ്റുകൾ നേടാൻ സാധിക്കും “സഹീർ ഖാൻ അഭിപ്രായം വിശദമാക്കി

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

“എന്റെ നിരീക്ഷണത്തിൽ ബുംറയെ പോലെ ഒരാൾ മറുവശത്ത് ബൗളിംഗ് ചെയ്യുന്നത് ഹർഷൽ പട്ടേലിന് ഏറെ ഗുണകരമായി മാറും. മിക്ക കളികളിലും ബുംറക്ക് എതിരെ ചാൻസ് എടുക്കാൻ ബാറ്റ്‌സ്‌മന്മാർ മടിക്കുമ്പോൾ ഹർഷൽ പട്ടേലിനെ സമ്മർദ്ദത്തിലാക്കാൻ തന്നെ പലരും ശ്രമിച്ചേക്കാം. അതിനാൽ ഇത്‌ വിക്കറ്റുകൾ വീഴ്ത്താൻ ഹർഷലിനൊരു അവസരമാണ്.ഡെത്ത് ഓവറുകളിൽ അവന്റെ സ്ലോ ബോളുകൾക്ക് എല്ലാം അത്‌ ഒരു അവസരമായി മാറും “സഹീർ ഖാൻ വാചാലനായി.

Scroll to Top