മോശം സമയം അവൻ നേരിട്ട് കഴിഞ്ഞു :വാനോളം പുകഴ്ത്തി ഗവാസ്‌ക്കർ

IMG 20220225 082443

ശ്രീലങ്കക്ക് എതിരായ ടി :20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കുക എന്നുള്ള ഒരൊറ്റ ലക്ഷ്യത്തിലാണ് രോഹിത് ശർമ്മയും ടീമും ഇന്ന് രണ്ടാം ടി :20 മത്സരത്തിനായി കളിക്കാൻ ഇറങ്ങുക. നേരത്തെ വെസ്റ്റ് ഇൻഡീസ് എതിരെ ഏകദിന, ടി :20 പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം വീണ്ടും നിലനിർത്താൻ ടി :20 പരമ്പരയിലെ വൻ ജയം അനിവാര്യമാണ്. ഇന്ത്യൻ പേസ് ബൗളിംഗ് ഡിപ്പാർട്മെന്റ് മികച്ച പ്രകടനത്തെ വാനോളം പുകഴ്ത്തുന്ന മുൻ താരങ്ങൾ സീനിയർ പേസർ ഭുവിയുടെ തിരിച്ചുവരവിനെയും പ്രശംസിക്കുന്നു.

32 വയസ്സുകാരൻ ഭുവി  അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ റോൾ എന്തെന്ന് വീണ്ടും തെളിയിച്ചുവെന്നാണ് ഗവാസ്‌ക്കറുടെ അഭിപ്രായം. “അദ്ദേഹം വീണ്ടും തന്റെ പ്രാധാന്യം എന്തെന്ന് തെളിയിക്കുകയാണ്. മുൻപ് നടന്ന സൗത്താഫ്രിക്കൻ പരമ്പര അടക്കം സമ്മാനിച്ചത് മോശം പ്രകടനം തന്നെയാണ്. എന്നാൽ അദ്ദേഹം ഇപ്പോൾ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ഇപ്പോൾ.” സുനിൽ ഗവാസ്‌ക്കർ വാചാലനായി.

ഭുവി തന്റെ കരിയറിലെ മോശം സമയം നേരിട്ട് മുന്നേറി കഴിഞ്ഞുവെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്‌ക്കർ. മോശം ബൗളിംഗ് പ്രകടനങ്ങളുടെ പേരിൽ രൂക്ഷ വിമർശനം കേട്ടിട്ടുള്ള ഭുവി അതിൽ നിന്നും മാറി തന്റെ സ്ഥാനം ഒരിക്കൽ കൂടി ഉറപ്പിക്കുകയാണെന്നും ഗവാസ്‌ക്കർ നിരീക്ഷിച്ചു.നേരത്തെ സൗത്താഫ്രിക്കൻ പരമ്പരയിൽ അടക്കം നിരാശജനകമായ പ്രകടനങ്ങൾ പേരിൽ ഭുവി വിമർശനം കേട്ടിരുന്നു.

Read Also -  എന്തിനാണ് രഹാനെയ്ക്ക് ചെന്നൈ ഇനിയും അവസരങ്ങൾ നൽകുന്നത്? വിമർശനവുമായി മുൻ താരം.

അതേസമയം നിലവിൽ ഇന്ത്യൻ ടീമിൽ ആർക്കും തന്നെ അവരുടെ സ്ഥാനം ഉറപ്പില്ലെന്ന് വ്യക്തമാക്കിയ സുനിൽ ഗവാസ്‌ക്കർ ഭുവിയും ഫോമിലേക്കും പഴയ ട്രാക്കിലേക്ക് എത്തിയത് ഇന്ത്യൻ ടീമിന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് അടക്കം ഗുണം ചെയ്യുമെന്നും തുറന്ന് പറഞ്ഞു. “ഇന്ത്യൻ ടീമിൽ നിലവിൽ ഓരോ സ്ഥാനത്തിനായും കടുത്ത മത്സരമാണ് നടക്കുന്നത്. ആർക്കും തന്നെ അവരുടെ സ്ഥാനം ഉറപ്പില്ല. അതിനാൽ തന്നെ ടീമിൽ നിന്നും പുറത്താകുമോ എന്നുള്ള ഭയം എല്ലാവരിലും ഉണ്ട്.”ഗവാസ്‌ക്കർ തന്റെ അഭിപ്രായം വിശദമാക്കി.

Scroll to Top