ക്രിക്കറ്റ് ലോകത്ത് വലിയ ഞെട്ടൽ സൃഷ്ടിച്ചാണ് ഇംഗ്ലണ്ട് സ്റ്റാർ ബാറ്റ്‌സ്മാനായ ജോ റൂട്ട് ബാറ്റിംഗ് മികവ് തുടരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏതൊരു ബാറ്റ്‌സ്മാനെക്കാളും മിന്നും ബാറ്റിങ് ഫോമിലുള്ള റൂട്ട് സെഞ്ച്വറികൾ തുടർച്ചയായി നേടുകയാണ്. ഒരുവേള സച്ചിന്റെ സെഞ്ച്വറി നേട്ടം പോലും മുൻ ഇംഗ്ലണ്ട് നായകൻ മറികടക്കുമോ എന്നുള്ള ചർച്ചകളും സജീവമാണ്.അതേസമയം കിവീസിനെതിരായ അവസാന ടെസ്റ്റിൽ മറ്റൊരു അത്ഭുതത്തിന് കൂടി ജോ റൂട്ടിനാൽ ക്രിക്കറ്റ് ലോകം സാക്ഷിയായി.
കിവീസിനെതിരായ മത്സരത്തിനിടയിൽ താരം ബാറ്റ് ഗ്രൗണ്ടില്‍ കുത്തനെ നിർത്തിയിരിന്നു. നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന റൂട്ട് ഈ ഒരു മാജിക്ക് ഒരുവേള വൻ വൈറലായി മാറിയിരിന്നു.എന്നാൽ ജോ റൂട്ടിന്‍റെ ഈ ഒരു അത്ഭുത പ്രവർത്തി ആവർത്തിക്കാൻ നോക്കിയിരിക്കുകയാണ് ഇന്ത്യൻ താരമായ വിരാട് കോഹ്ലി. ഇന്നത്തെ ലെസ്റ്റര്‍ഷെയറിന് എതിരായ സന്നാഹ മത്സരത്തിലാണ് കോഹ്ലിയുടെ ഈ രസകരമായ സംഭവം.
ഇന്നത്തെ സന്നാഹ മത്സരത്തിൽ ബാറ്റില്‍ പിടിക്കാതെ ബാറ്റ് പിച്ചില്‍ ബാലന്‍സ് ചെയ്യാൻ നോക്കുന്ന വിരാട് കോഹ്ലിയെ കാണാൻ സാധിച്ചു. ജോ റൂട്ടിനെ പോലെ ബാറ്റ് കൊണ്ടുള്ള ഈ പ്രവർത്തി അനുകരിക്കാനുള്ള കോഹ്ലിയുടെ ശ്രമം പാഴാകുന്നതാണ് കാണാൻ കഴിഞ്ഞത്. ചിരിച്ചുകൊണ്ട് കോഹ്ലി ആ ട്രൈ അവസാനിപ്പിക്കുന്നത് നമുക്ക് കാണാൻ സാധിച്ചു.ഇന്നത്തെ സന്നാഹ മത്സരത്തിൽ നാല് ഇന്ത്യൻ താരങ്ങൾ എതിർ ടീമിനായി കളിക്കുന്നുണ്ട്.
ഇന്ത്യ ടീം :രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.
ലെസ്റ്റര്‍ഷെയര്‍ ടീം :സാമുവല്‍ ഇവാന്‍സ് (ക്യാപ്റ്റന്‍), രെഹാന്‍ അഹമ്മദ്, സാമുവല്‍ ബേറ്റ്‌സ് (വിക്കറ്റ് കീപ്പര്‍), നതാന്‍ ബൗളി, വില്‍ ഡേവിസ്, ജോയ് എവിസണ്‍, ലൂയിസ് കിംബെര്‍, അബിദിന്‍ സകാന്‍ഡെ, റോമന്‍ വാക്കര്‍, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.