അര്‍ദ്ധസെഞ്ചുറിയുമായി ശ്രീകാര്‍ ഭരത്. തകര്‍ച്ചയില്‍ നിന്നും കരകയറി ടീം ഇന്ത്യ

ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ലെസ്റ്റർഷയറിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മഴ കാരണം ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് എന്ന നിലയിലാണ്. 70 റണ്‍സുമായി ശ്രീകാര്‍ ഭരതും 18 റണ്‍സുമായി മുഹമ്മദ് ഷാമിയുമാണ് ക്രീസില്‍. ടോപ്പ് ഓഡറും മിഡില്‍ ഓഡറും നിരാശപ്പെടുത്തിയ ഇന്നിംഗ്സില്‍ ശ്രീകാര്‍ ഭരതിന്‍റെയും വീരാട് കോഹ്ലിയുടേയും പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.

ഓപ്പണിംഗിലെ 35 റണ്‍സ് കൂട്ടുകെട്ടിനു ശേഷം ഇന്ത്യ 81 ന് 5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ ശ്രീകാര്‍ ഭരതിന്‍റെ പ്രകടനം ഇന്ത്യക്ക് തുണയായി. 111 പന്തില്‍ നിന്നും 8 ഫോറും 1 സിക്സും അടക്കം 70 റണ്‍സാണ് ശ്രീകാര്‍ ഭരത് നേടിയത്. രോഹിത് ശര്‍മ്മ (25) ശുഭ്മാന്‍ ഗില്‍ (21) എന്നിവര്‍ മികച്ച ടച്ചോടെ തുടങ്ങിയെങ്കിലും വലിയ സ്കോറില്‍ എത്താനായില്ലാ.

FV8XI 4UcAEcRV4

മൂന്നാം നമ്പറില്‍ ഹനുമ വിഹാരി (3) നിരാശപ്പെടുത്തിയപ്പോള്‍ ശ്രേയസ്സ് അയ്യര്‍ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. പരിക്കില്‍ നിന്നും തിരിച്ചെത്തിയ ജഡേജയും(13) പെട്ടെന്ന് മടങ്ങി. ഇതിനു പിന്നാലെയാണ് വീരാട് കോഹ്ലിയും ശ്രീകാര്‍ ഭരതും ചേര്‍ന്ന് 57 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയത്.

FV7xmTUWYAEPMlC

കോഹ്ലി മടങ്ങിയപ്പോള്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് ഭരത് മുന്നേറി. താക്കൂര്‍ (6) ഉമേഷ് യാദവ് എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഇന്ത്യന്‍ താരങ്ങളായ റിഷഭ് പന്ത്, ചേത്വേശര്‍ പൂജാര, ജസ്പ്രീത് ബുംറ, പ്രസീദ്ദ് കൃഷ്ണ എന്നിവര്‍ കൗണ്ടി ടീമിനായാണ് കളിക്കുന്നത്.

FV8u uKWIAYxS11 1

ബൗളിംഗില്‍ 5 വിക്കറ്റുമായി റൊമാന്‍ വാക്കര്‍ തിളങ്ങി. വില്‍ ഡേവിസ് 2 വിക്കറ്റ് നേടി. ശ്രേയസ്സ് അയ്യരുടെ വിക്കറ്റ് പ്രസീദ്ദ് കൃഷ്ണയാണ് സ്വന്തമാക്കിയത്. 2 ക്യാച്ചുമായി റിഷഭ് പന്തും ഇന്ത്യന്‍ വിക്കറ്റുകളില്‍ പങ്കാളിയായി.