ബോളിംഗ് ടിപ്സ് പറഞ്ഞു കൊടുത്ത് വീരാട് കോഹ്ലി. അടുത്ത പന്തില്‍ ശ്രേയസ്സ് അയ്യര്‍ പുറത്ത്

2021 ലെ ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് പുനഃക്രമീകരിച്ച അഞ്ചാം ടെസ്റ്റ് ജൂലൈ 1 മുതൽ ആരംഭിക്കുന്നത്, അവസാന ടെസ്റ്റിന് തയ്യാറെടുക്കാനും ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുമുള്ള ശ്രമത്തിനായി ഇന്ത്യ പരിശീലന മത്സരം കളിക്കുകയാണ്. ലെസ്റ്ററിലെ അപ്ടോൺസ്റ്റീൽ കൗണ്ടി ഗ്രൗണ്ടിൽ ലെസ്റ്റർഷയറിനെതിരെയാണ് മത്സരം

ടോസ് നേടി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗാണ് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ താരങ്ങളായ റിഷഭ് പന്ത്, ചേത്വേശര്‍ പൂജാര, പ്രസീദ്ദ് കൃഷ്ണ, ജസ്പ്രീത് ബൂംറ എന്നിവര്‍ കൗണ്ടി ടീമിനു വേണ്ടിയാണ് കളിക്കുന്നത്. മത്സരത്തിലെ ആദ്യ സെക്ഷനില്‍ പ്രസീദ്ദ് കൃഷ്ണ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.

ശ്രേയസ്സ് അയ്യരെ ഡക്കിനു പുറത്താക്കിയാണ് പ്രസീദ്ദ് കൃഷ്ണ ഒരു വിക്കറ്റ് നേടിയത്. 19-ാം ഓവറിന്റെ അവസാനം, ലെസ്റ്റർഷയർ ടീമിന്റെ ഭാഗമായ പ്രസീദ്ദ് കൃഷ്ണയുമായി കോഹ്‌ലി സംസാരിച്ചിരുന്നു. കോഹ്ലി കൃഷ്ണയ്ക്ക് ബൗളിംഗ് ഉപദേശം നൽകുന്നത് കാണാമായിരുന്നു.

ഒരു ഓവറിന് ശേഷം മടങ്ങിയെത്തി ആദ്യ പന്തിൽ തന്നെ അയ്യരെ വീഴ്ത്താന്‍ പ്രസീദ്ദ് കൃഷ്ണക്ക് സാധിച്ചു. കവര്‍ ഡ്രൈവ് കളിക്കാനുള്ള ശ്രമത്തിനിടെ എന്‍സൈഡ് എഡ്ജായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങി.