❛ഭാഗ്യമില്ലാത്ത നായകന്‍റെ❜ തകര്‍പ്പന്‍ റെക്കോഡ്. പിന്നിലാക്കിയത് ഇതിഹാസങ്ങളെ

ഭാഗ്യമില്ലാത്ത നായകന്‍ എന്നാത് വീരാട് കോഹ്ലിയെ വിശേഷിപ്പിക്കാറുള്ളത്. ഐസിസി ട്രോഫിയുടെ കാര്യത്തിലായാലും ടോസിന്‍റെ കാര്യത്തിലായാലും കോഹ്ലിക്ക് നഷ്ടത്തിന്‍റെ കണക്ക് മാത്രമേ പറയാനുള്ളു. മറ്റു ക്യാപ്റ്റന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ അപൂര്‍വ്വമായി മാത്രമേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിക്കു ടോസ് ലഭിക്കുന്നത് കാണാറുള്ളൂ.

ഇപ്പോഴിതാ അതെല്ലാം മാറ്റി പറയിച്ച് ടോസ് ലഭിച്ചതില്‍ ഒരു റെക്കോഡ് ഇട്ടിരിക്കുകയാണ് വീരാട് കോഹ്ലി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടെസ്റ്റില്‍ ഏറ്റവുമധികം ടോസുകള്‍ വിജയിച്ച ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണ് വിരാട് കോഹ്ലി തന്റെ പേരില്‍ കുറിച്ചത്.

68 ടെസ്റ്റുകളില്‍ നിന്ന് 30ാം തവണെയാണ് വീരാട് കോഹ്ലി ടോസ് വിജയിച്ചത്. ഈ റെക്കോഡില്‍ പിന്നിലാക്കിയത് മുഹമ്മദ് അസ്ഹറുദ്ദീനെയായിരുന്നു. 29 ടോസുകളായിരുന്നു അസ്ഹര്‍ ജയിച്ചിരുന്നത്. 47 ടെസ്റ്റുകളിലായിരുന്നു ഇത്. ഈ ലിസ്റ്റിലെ മൂന്നാമന്‍ എംഎസ് ധോണിയാണ്. 60 ടെസ്റ്റുകളില്‍ 26 ടോസുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.

പ്ലെയിങ് ഇലവന്‍

20211226 132340

ഇന്ത്യ- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ടെംബ ബവുമ, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), വിയാന്‍ മുള്‍ഡര്‍, മാര്‍ക്കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി.

Previous articleസൂപ്പർ ഹിറ്റായി അഗർവാൾ :രാഹുൽ സഖ്യം :അപൂർവ്വ റെക്കോർഡും സ്വന്തം
Next articleഗോള്‍ഡന്‍ ഡക്കുമായി പൂജാര. നാണക്കേടിന്‍റെ റെക്കോഡ്