വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ 10 പന്തില്‍ 2 റണ്‍ നേടിയ ഇഷാന്‍ കിഷനെ നഷ്ടമായി. കോട്രലിനാണ് വിക്കറ്റ്.
മൂന്നാമതായി മുന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയാണ് എത്തിയത്. മോശം ഫോമിലുള്ള വീരാട് കോഹ്ലിക്ക് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡറെ ഇട്ടാണ് വരവേറ്റത്. ക്യാച്ച് നേടാനായി എത്തിയതാകട്ടെ ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ്. ആദ്യ പന്തില്‍ പ്രതിരോധിച്ച കോഹ്ലി രണ്ടാം പന്തില്‍ പൊള്ളാര്‍ഡിന്‍റെ വശത്തേക്ക് കൂടി ഫോറടിച്ച് തന്‍റെ അക്കൗണ്ട് തുറന്നു. അവസാനിച്ചില്ലാ, അകീല്‍ ഹൊസൈന്‍റെ അവസാന പന്തില്‍ മുട്ടില്‍ നിന്നും പാഡില്‍ ചെയ്‌ത് ബൗണ്ടറി കണ്ടെത്തി. കോഹ്ലിയെ ആക്രമിക്കാന്‍ ശ്രമിച്ചത് വിന്‍ഡീസിനു വിനയായി.
പിന്നീട് എത്തിയ ഹോള്‍ഡറിനും ഷെപ്പേര്‍ഡിനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. പവര്‍പ്ലേയില്‍ രോഹിത് ശര്‍മ്മക്കൊപ്പം 49 റണ്‍സ് കൂട്ടിചേര്‍ത്തു.
ഇന്ത്യ പ്ലെയിംഗ് ഇലവൻ: രോഹിത് ശർമ്മ (കാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചാഹൽ.
വെസ്റ്റ് ഇൻഡീസ് പ്ലെയിംഗ് ഇലവൻ: ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, നിക്കോളാസ് പൂരൻ (വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്, റോവ്മാൻ പവൽ, കീറോൺ പൊള്ളാർഡ് (കാപ്റ്റൻ), ജേസൺ ഹോൾഡർ, ഒഡിയൻ സ്മിത്ത്, അകേൽ ഹൊസൈൻ, റൊമാരിയോ ഷെപ്പേർഡ്, ഷെൽഡൺ കോട്രെൽ