ഹിറ്റ്മാന്‍ സ്പെഷ്യല്‍ ; ഒറ്റക്കൈ സിക്സുമായി രോഹിത് ശര്‍മ്മ.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ നേരത്തെ പുറത്തായെങ്കിലും വീരാട് കോഹ്ലി എത്തിയതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് അതിവേഗം ചലിച്ചു. ഇരുവരും ചേര്‍ന്ന് 36 പന്തില്‍ 49 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

18 പന്തില്‍ 19 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ റോസ്റ്റണ്‍ ചേസിന്‍റെ പന്തിലാണ് പുറത്തായത്. 2 ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു രോഹിത് ശര്‍മ്മയുടെ ചെറിയ ഇന്നിംഗ്സ്. പിറന്ന ഒരു സിക്സാകട്ടെ ഒറ്റകൈകൊണ്ട് നേടിയ സിക്സും.

മത്സരത്തിലെ ആദ്യത്തെ സിക്സ് കൂടിയായിരുന്നു അത്. ഷെപ്പേര്‍ഡ് എറിഞ്ഞ പന്തില്‍ സ്വീപ്പര്‍ കവറിലൂടെയായിരുന്നു രോഹിത് ശര്‍മ്മയുടെ സിക്സര്‍.

ഇന്ത്യ പ്ലെയിംഗ് ഇലവൻ: രോഹിത് ശർമ്മ (കാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചാഹൽ.

വെസ്റ്റ് ഇൻഡീസ് പ്ലെയിംഗ് ഇലവൻ: ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, നിക്കോളാസ് പൂരൻ (വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്, റോവ്മാൻ പവൽ, കീറോൺ പൊള്ളാർഡ് (കാപ്റ്റൻ), ജേസൺ ഹോൾഡർ, ഒഡിയൻ സ്മിത്ത്, അകേൽ ഹൊസൈൻ, റൊമാരിയോ ഷെപ്പേർഡ്, ഷെൽഡൺ കോട്രെൽ