രണ്ടാം ദിനം വമ്പൻ ലീഡ് സ്വന്തമാക്കി കേരള ടീം :സെഞ്ച്വറി തിളക്കവുമായി താരങ്ങൾ

p rahul.jpg.image .845.440

രഞ്ജി ട്രോഫി 2022ലെ സീസണിൽ മികച്ച തുടക്കം സ്വന്തമാക്കി കേരള ടീം. രണ്ടാം ദിനം ഒന്നാം ഇന്നിങ്സ് ബാറ്റിംഗ് തുടർന്ന കേരള ടീമിനായി ബാറ്റിംഗ് നിര ഗംഭീര പ്രകടനം പുറത്തെടുത്തപ്പോൾ വമ്പൻ ലീഡിലേക്ക് കുതിക്കുകയാണ് സച്ചിൻ ബേബിയും സംഘവും.നേരത്തെ ഒന്നാം ഇന്നിങ്സിൽ മേഘാലയ ടീം വെറും 148 റൺസിൽ പുറത്തായപ്പോൾ മറുപടി ബാറ്റിങ് ആരംഭിച്ച കേരളം രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 454 റൺസ്‌ എന്നുള്ള സ്കോറിലാണ്. കേരളത്തിലായി ഒന്നാം ദിനം റോഹൻ കുന്നുമ്മൽ (107 റൺസ്‌ ) ശ്രദ്ധേയ പ്രകടനം പുറത്തെടുത്തപ്പോൾ രണ്ടാം ദിനം മിഡിൽ ഓർഡർ ബാറ്റിങ് കരുത്തിലേക്ക് ഉയരുന്നത് നമുക്ക് കാണാൻ കഴിഞ്ഞു.

രാഹുൽ പി(147 റൺസ്‌), നായകൻ സച്ചിൻ ബേബി (56 റൺസ്‌),സിജോമോൻ ജോസഫ് (21 റൺസ്‌ )എന്നിവരെല്ലാം തിളങ്ങിയപ്പോൾ 76 റൺസുമായി വത്സലാണ് പുറത്താകാതെ രണ്ടാം ദിനം നിൽക്കുന്നത്.നിലവിൽ കേരള ടീമിന് 306 റൺസിന്റെ വമ്പൻ ലീഡ് കൈവശമുണ്ട്. നേരത്തെ ഒന്നാം ദിനം കേരളത്തിനായി ബൗളർമാർ കാഴ്ചവെച്ച ഗംഭീരമായ പ്രകടനമാണ് മേഘാലയ സ്കോർ 140ൽ ഒതുക്കിയത്.

See also  ❛ആരാധകരെ ശാന്തരാകുവിന്‍❜. ആവശ്യവുമായി രോഹിത് ശര്‍മ്മ.

കേരളത്തിനായി അരങ്ങേറ്റ താരം ഈഡൻ ആപ്പിൾ ടോം നാലും കൂടാതെ മനുകൃഷ്ണൻ മൂന്നും എസ് ശ്രീശാന്ത് രണ്ടും ബേസിൽ തമ്പി ഒരു വിക്കറ്റും വീഴ്ത്തി. 93 റൺസെടുത്ത പുനിത് ബിഷ്ട് ആണ് മേഘാലയയുടെ ടോപ് സ്കോറർ. ഒൻപത് വർഷങ്ങൾക്ക് ശേഷം ആദ്യമായി ഫസ്റ്റ് ക്ലാസ്സ്‌ മത്സരം കളിച്ച ശ്രീശാന്ത് രണ്ട് വിക്കെറ്റ് നേടി തിളങ്ങി.

Scroll to Top