ഇക്കഴിഞ്ഞ ഐപിഎല്ലില്‍ നാടകീയ സംഭവങ്ങള്‍ നിറഞ്ഞ മത്സരമായിരുന്നു ലക്നൗ – ബാംഗ്ലൂര്‍ മത്സരം. മത്സരത്തിനിടെ നടന്ന വിവാദ സംഭവങ്ങള്‍ മത്സരം തീര്‍ന്നതിനു ശേഷവും തുടര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് വിരാട് കോഹ്ലി, ഗൗതം ഗംഭീര്‍ എന്നിവര്‍ക്ക് മാച്ച് ഫീയുടെ 100 ശതമാനവും അഫ്ഗാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖിന് 50% പിഴ ചുമത്തി.
ഇപ്പോഴിതാ അന്നത്തെ സംഭവത്തെക്കുറിച്ച് വിവരിക്കുകയാണ് ഈ അഫ്ഗാന്‍ പേസര്‍. ഹസ്തദാനത്തിനിടെ കോഹ്ലി തന്‍റെ കൈകളില്‍ ശക്തമായി അമര്‍ത്തി പ്രകോപനം ഉണ്ടാക്കിയെന്നും വെളിപ്പെടുത്തി.
“ഞാനല്ല പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. നിങ്ങൾ ഞങ്ങള്‍ക്ക് ചുമുത്തിയ പിഴകൾ നോക്കുമ്പോൾ, ആരാണ് പ്രശ്നം തുടങ്ങിയതെന്ന് നിങ്ങൾക്ക് മനസ്സിലാകും, ”
“ഞാൻ പൊതുവെ ആരെയും സ്ലെഡ്ജ് ചെയ്യാറില്ല, ഞാൻ അത് ചെയ്താലും ഞാൻ ഒരു ബൗളറായതിനാൽ ഞാൻ ബൗൾ ചെയ്യുമ്പോൾ ബാറ്ററുകളോട് മാത്രമേ പറയൂ. ആ മത്സരത്തിൽ ഞാൻ ആരെയും സ്ലെഡ്ജ് ചെയ്തിട്ടില്ല,” ഹഖ് തുടർന്നു.
” ഞാൻ എങ്ങനെ സാഹചര്യം കൈകാര്യം ചെയ്തുവെന്ന് അവിടെയുണ്ടായിരുന്നവർക്ക് അറിയാം. ഞാൻ ബാറ്റ് ചെയ്യുമ്പോഴോ മത്സരത്തിന് ശേഷമോ, ഒരിക്കലും എന്റെ നിയന്ത്രണം നഷ്ടപ്പെട്ടിട്ടില്ല. മത്സരത്തിന് ശേഷം ഞാൻ ചെയ്തത് എല്ലാവർക്കും കാണാൻ കഴിയും. ഞാൻ കൈ കൊടുക്കുമ്പോള്‍ കോഹ്ലി എന്റെ കൈ ബലമായി പിടിച്ചു, ഞാനും ഒരു മനുഷ്യനാണ്, ഞാനും പ്രതികരിച്ചു,” അഫ്ഗാൻ പേസർ സംഭവത്തെക്കുറിച്ച് വിശിദീകരിച്ചു.