ഏഷ്യാ കപ്പിലൂടെ സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തും. ഫിറ്റ്നെസ് വീണ്ടെടുക്കാനായി ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍

jasprit scaled

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബുംറയും ശ്രേയസ്സ് അയ്യരും പരിക്കില്‍ നിന്നും മോചിതരായി ഉടന്‍ തിരിച്ചെത്തുന്നു. ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റിലൂടെയാവും തിരിച്ചെത്തുക.

കഴിഞ്ഞ സെപ്റ്റംബറിലാണ് പുറത്തെ പരിക്കിനെ തുടര്‍ന്ന് ബുംറക്ക് പുറത്തിരിക്കേണ്ടി വന്നത്. ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പും ഇന്ത്യന്‍ പ്രീമിയര്‍ ലീഗും താരത്തിന് നഷ്ടമായി. ന്യൂസിലന്‍റില്‍ പുറത്തെ പരിക്കിന് സര്‍ജറി ചെയ്ത ബുംറ, നിലവില്‍ തിരിച്ചു വരവിന്‍റെ പാതയിലാണ്.

shreyas Iyer vs wi

മറുവശത്ത് ഐപിഎല്‍ ഉപേക്ഷിച്ച് പുറത്തെ സര്‍ജറിക്ക് ശ്രേയസ്സ് അയ്യര്‍ വിധേയനായിരുന്നു. നിലവില്‍ ഇരുവരും ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇരുവരും ഏഷ്യാ കപ്പിനു മുന്‍പ് ഫിറ്റ്നെസ് വീണ്ടെടുക്കും എന്ന പ്രതീക്ഷയിലാണ് NCA മെഡിക്കല്‍ സ്റ്റാഫ്.

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് ഇത്തവണത്തെ ഏഷ്യാകപ്പ് മത്സരങ്ങൾ നടക്കുന്നത്. പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായാണ് മത്സരം നടക്കുക.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.
Scroll to Top