ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് വിരാട് കോഹ്ലി കാഴ്ച്ചവച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് നേടിയത്. 110 പന്തില്‍ 13 ഫോറും 8 സിക്സുമായി 166 റണ്‍സാണ് കോഹ്ലി നേടിയത്.
നാല് ഇന്നിംഗ്സില്‍ നിന്നും വിരാട് കോഹ്ലിയുടെ മൂന്നാം സെഞ്ചുറിയാണിത്. കോഹ്ലിയുടെ 46ാം ഏകദിന സെഞ്ചുറിയാണിത്. മത്സരത്തില്‍ റെക്കോഡുകള്‍ നേടാനും കോഹ്ലിക്ക് സാധിച്ചു.
മത്സരത്തിലെ സെഞ്ചുറിയോടെ സച്ചിനെ മറികടക്കാന്‍ കോഹ്ലിക്ക് സാധിച്ചു. ഇന്ത്യൻ മണ്ണിലെ തൻ്റെ ഇരുപതിയൊന്നാം ഏകദിന സെഞ്ചുറിയാണ് കോഹ്ലി സ്കോര്‍ ചെയ്തത്. ഇതോടെ സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്ററെന്ന നേട്ടത്തിൽ വിരാട് കോഹ്ലി എത്തി
Most ODI 100s in a country
- 21 Virat Kohli in India (101 inngs) *
- 20 Sachin Tendulkar in India (160)
- 14 Hashim Amla in South Africa (69)
- 14 Ricky Ponting in Australia (151
ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരം എന്ന റെക്കോഡും ഇനി വിരാട് കോഹ്ലിയുടെ പേരിലാണ്. ഓസ്ട്രേലിയക്കെതിരെ 9 സെഞ്ചുറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡാണ് തകര്‍ത്തത്.
Most ODI 100s vs a team
- 10 Virat Kohli vs SL *
- 9 Virat Kohli vs WI
- 9 Sachin Tendulkar vs Aus
- 8 Rohit Sharma vs Aus
- 8 Virat Kohli vs Aus
- 8 Sachin Tendulkar vs SL