ക്രിക്കറ്റ് പ്രേമികൾ എല്ലാം ഐപിഎല്ലിന്റെ ആവേശത്തിലാണ്. വളരെ നിർണായക മത്സരം ഇന്ന് നടക്കുമ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ എല്ലാ കണ്ണുകളും അവിടെ തന്നെയാണ്. എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി.എല്ലാ ക്രിക്കറ്റ് പ്രേമികളും ഇത്തവണ ഐപിൽ കിരീടം നേടുമെന്ന് വിശ്വസിച്ച ബാംഗ്ലൂർ ടീം ആദ്യത്തെ എലിമിനേറ്റർ മത്സരം തന്നെ തോറ്റാണ് പുറത്തായത്. തുടർ ജയങ്ങളിൽ കൂടി പ്രതീക്ഷകൾ ഏറെ സമ്മാനിച്ച ബാംഗ്ലൂർ ടീമിന് കൊൽക്കത്ത ടീമിന്റെ കരുത്തിന് മുൻപിൽ തോൽവി വഴങ്ങേണ്ടി വന്നു. നായകൻ എന്നുള്ള നിലയിൽ വിരാട് കോഹ്ലിയുടെ അവസാന സീസണായിരുന്നെങ്കിൽ പോലും കിരീടം ഇത്തവണയും കോഹ്ലിയെ കൈവിട്ടു.
നിലവിൽ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിനായിട്ടുള്ള പരിശീലനത്തിൽ തുടരുന്ന കോഹ്ലി ഈ ലോകകപ്പിന് ശേഷം ഇന്ത്യൻ ടി :20 ടീമിന്റെ ക്യാപ്റ്റൻസി താൻ ഒഴിയുകയാണെന്നും വിശദമാക്കി കഴിഞ്ഞിരുന്നു. അതേസമയം കോവിഡ് മഹാമാരിയുടെ വരവിന് ശേഷം എല്ലാ ക്രിക്കറ്റ് താരങ്ങളും നേരിടുന്നതായ ഒരു വലിയ വേദനയെ കുറിച്ചാണ് കോഹ്ലിയും മനസ്സുതുറക്കുന്നത് ഇപ്പോൾ.ബയോ ബബിൾ എന്നൊരു വെല്ലുവിളിയിൽ കഴിയാനാണ് താരങ്ങൾക്ക് എല്ലാം തന്നെ ഇപ്പോഴത്തെ വിധിയെന്ന് പറഞ്ഞ താരം ഓരോ സമയവും അത് കാരണം അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ട്വീറ്റിലൂടെ പറഞ്ഞു. രണ്ട് വര്‍ഷമായി മറ്റ് സാമൂഹിക ബന്ധങ്ങള്‍ ഒന്നുമില്ലാതെ ബയോബബിളിൽ തുടരുന്ന താരങ്ങൾ അവസ്ഥ ദയനീയമാണെന്നും വിരാട് കോഹ്ലി ചൂണ്ടികാണിക്കുന്നു.
ബയോ ബബിളിൽ ഓരോ താരങ്ങളും നേരിടുന്ന പ്രശ്നങ്ങൾ ഒരു ഫോട്ടോയിൽ കൂടിയാണ് കോഹ്ലി പങ്കുവെക്കുന്നത്.ഒരു കസേരയില്‍ തന്നെ കെട്ടിയിട്ടിരിക്കുന്ന ടൈപ്പിലുള്ള ഒരു ഫോട്ടോയാണ് വിരാട് കോഹ്ലി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചത്.കൂടാതെ ബബിളില്‍ കളിക്കുമ്പോള്‍ ഇങ്ങനെയാണ് അനുഭവപ്പെടുന്നത് എന്നുള്ള ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ കോഹ്ലിയുടെ ഫോട്ടോക്ക് ഒപ്പം നൽകിയിരിക്കുന്ന വാക്കുകൾ വളരെ ഏറെ ശ്രദ്ധ നേടി.ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുതൽ കോഹ്ലിയും ടീമും ബയോ ബബിളിൽ തന്നെയാണ്