കോഹ്ലിയുടെ രണ്ട് കോടി വെട്ടി. ബാംഗ്ലൂരിന്‍റെ നീക്കം ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് ആവേശം ഒരിക്കൽ കൂടി ക്രിക്കറ്റ്‌ ആരാധകരിൽ എല്ലാം സജീവമാകുമ്പോൾ എല്ലാ കണ്ണുകളും ടീമുകൾ നിലനിർത്തുന്ന താരങ്ങൾ ആരൊക്കെ എന്നതിലാണ്.എല്ലാവിധ ചർച്ചകൾക്കും ഒടുവിൽ ടീമുകൾ അവരുടെ സ്‌ക്വാഡിലേക്ക് താരങ്ങളെ വരാനിരിക്കുന്ന മെഗാ താരലേലത്തിന് മുൻപായി പ്രഖ്യാപിച്ചപ്പോൾ വളരെ സർപ്രൈസ് ലിസ്റ്റുമായി എത്തുകയാണ് ബാംഗ്ലൂർ ടീം.

ഇത്തവണ മൂന്ന് താരങ്ങളെ മാത്രം നിലനിർത്തിയ ബാംഗ്ലൂർ ടീം കോഹ്ലി, സിറാജ് എന്നിവരെ ഇന്ത്യൻ താരങ്ങളായി നിലനിർത്തിയപ്പോൾ വിദേശ താരമായി മാക്സ്വെൽ ടീമിൽ എത്തി. കോഹ്ലിക്ക്‌ ഒപ്പം ഏറ്റവും അധികം സാധ്യതകൾ കൽപ്പിക്കപ്പെട്ട സ്പിൻ ബൗളർ യൂസ്വേന്ദ്ര ചാഹലിനനെ ബാംഗ്ലൂർ ടീം നിലനിർത്തിയില്ലയെന്നത് വളരെ ശ്രദ്ധേയമായി.

15 കോടി രൂപക്ക് കോഹ്ലിയെ ബാംഗ്ലൂർ ടീം ഒരിക്കൽ കൂടി നിലനിർത്തിയപ്പോൾ 11 കോടി രൂപക്കാണ് മാക്സ്വെൽ കൂടി ബാംഗ്ലൂർ ടീം കുപ്പായം അണിയുന്നത് സ്ഥിരതയാർന്ന പ്രകടനം മുഹമ്മദ്‌ സിറാജിന് അവസരം തെളിയിച്ചപ്പോൾ ഏഴ് കോടി രൂപക്കാണ് പേസറെ ടീം നിലനിർത്തിയത്. അതേസമയം ഈ പ്രഖ്യാപനത്തിന് ഒപ്പം ആരാധകർ എല്ലാം ഏറ്റെടുക്കുന്നത് മുൻ ബാംഗ്ലൂർ ടീം ക്യാപ്റ്റനായ കോഹ്ലിയുടെ പ്രതിഫല തുകയാണ്. കഴിഞ്ഞ സീസണിൽ വരെ ബാംഗ്ലൂർ ടീമിനെ നയിച്ച കോഹ്ലിക്ക്‌ 17കോടി രൂപയാണ് നൽകിയിരുന്നത്. എന്നാൽ ഇത്തവണ രണ്ട് കോടി രൂപ കുറച്ചാണ്‌ താരത്തെ ടീമിലേക്ക് സെലക്ട് ചെയ്തത്.

കഴിഞ്ഞ സീസണിൽ വരെ ടീമുകൾ എല്ലാം നിലനിര്‍ത്തിയ ആദ്യ കളിക്കാരന് 15 കോടി ഐപിഎല്‍ വിലയേക്കാള്‍ കൂടുതല്‍ നല്‍കിയതായ ഒരേയൊരു ടീം ബാംഗ്ലൂരായിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഈ സീസണിൽ കോഹ്ലിയുടെ പ്രതിഫല തുക കുറയ്ക്കേണ്ടി വന്നത്. മൂന്നു താരങ്ങളെ നിലനിര്‍ത്തുമ്പോള്‍ 15,11,7 കോടി രൂപയാണ് യഥാക്രമം ആദ്യ മൂന്നു താരങ്ങള്‍ക്ക് ബിസിസിഐ നിശ്ചയിച്ചിരിക്കുന്ന തുക.

Previous articleഔദ്യോഗികമായി. ടീമുകള്‍ നിലനിര്‍ത്തുന്നത് ഇവരെ
Next articleജഡേജക്ക്‌ കണ്ണു തള്ളുന്ന കോടികള്‍. ഭാവി നായകനാരെന്നുള്ള സൂചനയോ