ജഡേജക്ക്‌ കണ്ണു തള്ളുന്ന കോടികള്‍. ഭാവി നായകനാരെന്നുള്ള സൂചനയോ

WhatsApp Image 2021 09 13 at 1.09.55 PM

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താരലേലത്തിനു മുൻപായി ടീമുകൾ എല്ലാം സ്‌ക്വാഡിൽ നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിച്ചു. ഐപിൽ പതിനാലാം സീസൺ ചാമ്പ്യൻ ടീമും ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഐപിൽ ടീമിലൊന്നായ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ ധോണി, സ്റ്റാർ ആൾറൗണ്ടർ രവീന്ദ്ര ജഡേജ, ഓപ്പണർ ഋതുരാജ് ഗെയ്ക്ഗ്വാദ്, മൊയിൻ അലി എന്നിവരെ നിലനിർത്തിയപ്പോൾ എല്ലാം ഐപിൽ സീസണിലും സ്ഥിരതയോടെ കളിക്കുന്ന ഫാഫ് ഡൂപ്ലസ്സിസ്, റെയ്ന എന്നിവരെ ഒഴിവാക്കേണ്ടി വന്നു.

അതേസമയം ചെന്നൈ ടീമിന്റെ ആദ്യ സെലക്ഷനായി രവീന്ദ്ര ജഡേജ എത്തിയ സാഹചര്യത്തിനും ഒപ്പം ഇതിഹാസ നായകൻ ധോണിയുടെ വേതന തുക 12 കോടിയായി കുറഞ്ഞതും ആരാധകർ അടക്കം ചർച്ചയാക്കി മാറ്റുകയാണ്. ധോണി 12 കോടിക്ക്‌ ഒരിക്കൽ കൂടി ചെന്നൈ സൂപ്പർ കിങ്‌സ് കുപ്പായം അണിയുമ്പോൾ ജഡേജക്ക്‌ 16 കോടി രൂപയാണ് പ്രതിഫലം.

നിലവിൽ 40 വയസ്സുകാരനായ ധോണി ചെന്നൈയിൽ അവസാന ടി :20 മത്സരം കളിച്ചാകും താൻ വിരമിക്കുകയെന്നുള്ള സൂചന ഇതിനകം നൽകി കഴിഞ്ഞു. ധോണിക്ക് ശേഷം ആരാകും അടുത്ത ചെന്നൈ ടീം നായകനെന്നുള്ള ചോദ്യങ്ങൾ കൂടി ഉയരവേ ജഡേജയുടെ ഈ ഒരു വമ്പൻ പ്രതിഫലം അതിനുള്ള സൂചന കൂടി നല്‍കുകയണ്.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

കൂടാതെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്താനുള്ള ആഗ്രഹം ജഡേജ മുൻപ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്.ഐപിഎല്ലിൽ അടക്കം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും മിന്നും ഫോമിലേക്ക് എത്താറുള്ള ജഡേജ ഭാവി നായകനായി എത്താനുള്ള എല്ലാ സാധ്യതകളും ആരാധകർ ഇതിനകം വിശദമാക്കി കഴിഞ്ഞു.

2022ലെ ഐപിൽ ശേഷം ധോണി വിരമിക്കാൻ തീരുമാനം കൈകൊണ്ടാൽ ജഡേജ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമെന്ന് ആകാശ് ചോപ്ര അടക്കം മുൻപ് പറഞ്ഞിരുന്നു. ധോണിക്ക്‌ പിൻഗാമിയായി ക്യാപ്റ്റൻ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്ന മറ്റൊരു പേരാണ് യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്ഗ്വാദ്.കഴിഞ്ഞ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ് ജേതാവായ താരത്തെ ടീം ആറ് കോടിക്ക്‌ നിലനിർത്തി.

Scroll to Top