ഇന്ത്യ :പാകിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഒടുവിൽ പുതിയ നേട്ടം പിറന്നിരിക്കുന്നു. ഐസിസി ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ടീം ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്ഥാൻ ടീം. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ 10 വിക്കറ്റിന്റെ ത്രില്ലിംഗ് ജയം കരസ്ഥമാക്കിയാണ് പാകിസ്ഥാൻ ടീം നാണക്കേടിന്റെ മറ്റൊരു റെക്കോർഡ് തിരുത്തികുറിച്ചത്. ഐസിസി ലോകകപ്പ് ടൂർണമെന്റുകളിൽ തുടർച്ചയായി 12 തവണ ഇന്ത്യൻ ടീമിനോട് തോറ്റ പാക് ടീമിന് ഇന്നലത്തെ ജയം അഭിമാന നേട്ടം ആയി മാറിയപ്പോൾ വിരാട് കോഹ്ലിയുടെ ടി :20 ക്യാപ്റ്റൻസിയിൽ അതൊരു വൻ അപമാനമായി മാറി. ബാറ്റിങ്, ബൗളിംഗ്, ഫീൽഡിങ് സമസ്‌ത മേഖലകളിലും ഇന്ത്യൻ ടീമിനെ പാകിസ്ഥാൻ തകർത്ത മത്സരത്തിൽ കേവലം ഒരൊറ്റ വിക്കറ്റ് പോലും നഷ്ടമാകാതെയാണ് പാക് ടീം ജയം എന്നതും ശ്രദ്ധേയം. ഇത് ആദ്യത്തെ മത്സരമല്ലേ ഇന്ത്യൻ ടീം തിരിച്ചുവരും എന്ന് നായകൻ കോഹ്ലി മത്സരശേഷം പറഞ്ഞു എങ്കിലും ഈ തോൽവിയിൽ നിന്നും മുക്തി നേടുക അത്ര എളുപ്പമല്ല.
അതേസമയം ക്രിക്കറ്റ് ലോകം വളരെ ആകാംക്ഷയോടെ നോക്കിയത് ഇന്നലെ മത്സരശേഷം നായകൻ വിരാട് കോഹ്ലി നടത്തിയ പ്രസ്സ് മീറ്റാണ്. പാകിസ്ഥാൻ ടീം എല്ലാ അർഥത്തിലും ഇന്ത്യൻ സംഘത്തെ വീഴ്ത്തി എന്ന് തുറന്ന് സമ്മതിച്ച വിരാട് കോഹ്ലി ഈ തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ടാകും വരാനിരിക്കുന്ന എല്ലാ മത്സരങ്ങളിലും കളിക്കുക എന്നും തുറന്ന് പറഞ്ഞു. എന്നാൽ പത്രസമ്മേളനത്തിൽ കോഹ്ലിയെ ചൊടിപ്പിച്ച ഒരു സംഭവം കൂടി അരങ്ങേറി. ഐപിഎല്ലിൽ മികച്ച ഫോം പുറത്തെടുത്ത സന്നാഹ മത്സരത്തിൽ തിളങ്ങിയ ഇഷാൻ കിഷനെ ഈ ടി :20 ലോകകപ്പിലെ വരാനിരിക്കുന്ന പ്രധാന കളികളിൽ രോഹിത് ശർമ്മക്ക് പകരം കളിപ്പിച്ചൂടെ. കിഷന് രോഹിത് ശർമ്മക്ക് മുകളിൽ പ്രകടനം പുറത്തെടുക്കാൻ കഴിയില്ലേ എന്നുള്ള ചോദ്യത്തിനാണ് കോഹ്ലി മറുപടി നൽകിയത്.
പലപ്പോഴും കോഹ്ലിയും രോഹിത്തും തമ്മിൽ പ്രശ്നങ്ങൾ എന്നുള്ള വാർത്ത പുറത്തുവരാറുണ്ട്. ഈ സാഹചര്യത്തിൽ ഈ ചോദ്യം എന്താണ് ഉന്നമിടുന്നത് എന്നും മനസ്സിലാക്കിയ കോഹ്ലിയെ അൽപ്പം ദേഷ്യത്തിലാണ് മറുപടി കൂടി നൽകിയത്.”അതൊരു ധീരമായ ചോദ്യം തന്നെയാണ്.താങ്കൾക്ക് എന്താണ് ഈ നിമിഷം തോന്നുന്നത്. അന്താരാഷ്ട്ര ടി:20 ക്രിക്കറ്റിൽ നിന്നും രോഹിത് ശർമ്മയെ ഒഴിവാക്കുമോ. അദ്ദേഹത്തിന്റെ കഴിഞ്ഞ മത്സരത്തിലെ പ്രകടനം കണ്ടില്ലേ.”കോഹ്ലി അഭിപ്രായം വിശദമാക്കി.
“വിശ്വസിക്കാൻ കഴിയുന്നില്ല. എന്താണ് ഈ ചോദ്യത്തിന് പിന്നാലെ വേണ്ടത്. താങ്കൾക്ക് വിവാദമാണ് വേണ്ടത് എങ്കിലും പറഞ്ഞോളൂ നേരത്തെ തന്നെ എന്നോട് പറയൂ, എങ്കിൽ ഞാൻ അതുപോലെ ഉത്തരം നൽകാം “കോഹ്ലി ഒരു നിമിഷം ചിരിച്ചുകൊണ്ട് മറുപടി നൽകി. മത്സരത്തിൽ ആദ്യത്തെ ഓവറിൽ തന്നെ സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മയെ പാക് പേസർ ഷഹീൻ അഫ്രീഡി വിക്കറ്റിന് മുന്നിൽ കുരുക്കി. റൺസ് നേടുവാൻ പോലും രോഹിത് ശർമ്മക്ക് കഴിഞ്ഞില്ല