ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ വളരെ ആത്മവിശ്വാസത്തിലാണ് വീരാട് കോഹ്ലി ബാറ്റ് ചെയ്യാനെത്തിയത്. ഫോറുകള്‍ അടിച്ച് വീരാട് കോഹ്ലി തുടങ്ങിയെങ്കിലും ഡേവിഡ് വില്ലിയുടെ പന്തില്‍ താരം പുറത്തായി. സ്റ്റംപിനു പുറത്ത് പോയ പന്തില്‍ എഡ്ജ് ചെയ്ത് ജോസ് ബട്ട്ലറിനു ക്യാച്ച് നല്‍കിയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങിയത്. 25 പന്തില്‍ 3 ഫോറടക്കം 16 റണ്‍സ് മാത്രമാണ് വീരാട് കോഹ്ലി നേടിയത്.
നേരത്തെ ടോസ് നഷ്ടമായി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 247 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. റണ്ണൊന്നുമെടുക്കാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. രോഹിത് ശര്‍മ്മ പുറത്തായതിനു ശേഷമാണ് വീരാട് കോഹ്ലി എത്തിയത്.
മനോഹരമായ 3 ഫോറുകള്‍ നേടിയതിനു ശേഷമായിരുന്നു കോഹ്ലിയുടെ പുറത്താകല്‍. നേരത്തെ ആദ്യത്തെ മത്സരം പരിക്ക് കാരണം വീരാട് കോഹ്ലിക്ക് നഷ്ടമായിരുന്നു. വിന്‍ഡീസ് പരമ്പരക്കെതിരെയുള്ള ഏകദിന – ടി20 സ്ക്വാഡില്‍ നിന്നും വീരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചട്ടുണ്ട്.
England playing XI: Jason Roy, Jonny Bairstow, Joe Root, Ben Stokes, Jos Buttler (c & wk), Liam Livingstone, Moeen Ali, Craig Overton, David Willey, Brydon Carse, Reece Topley
India playing XI: Rohit Sharma (c), Shikhar Dhawan, Virat Kohli, Suryakumar Yadav, Rishabh Pant (wk), Hardik Pandya, Ravindra Jadeja, Mohammed Shami, Jasprit Bumrah, Yuzvendra Chahal, Prasidh Krishna