അഞ്ചു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അവസാന മത്സരം വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു നിശ്ചിത 20 ഓവറില്‍ 188 റണ്‍സ് നേടാനേ സാധിച്ചുള്ളു. 36 റണ്‍സിന്‍റെ വിജയമാണ് വീരാട് കോഹ്ലിയും സംഘവും സ്വന്തമാക്കിയത്.
പതിവില്‍ നിന്നും വിത്യസ്തമായി രോഹിത് ശര്‍മ്മക്കൊപ്പം ഓപ്പണ്‍ ചെയ്യാന്‍ എത്തിയത് ക്യാപ്റ്റന്‍ വീരാട് കോഹ്ലിയാണ്. കെല്‍ രാഹുലിനെ ഒഴിവാക്കി, നടരാജനെ എത്തിക്കുകയും ചെയ്തു. ഓപ്പണിംഗ് ക്ലിക്കായതോടെ പവര്‍പ്ലേയില്‍ 60 റണ്‍സാണ് പിറന്നത്. ആദ്യ വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിചേര്‍ത്താണ് രോഹിത് ശര്‍മ്മ മടങ്ങിയത്.
ഇന്നിംഗ്സിന്‍റെ അവസാനം വരെ തുടര്‍ന്ന വീരാട് കോഹ്ലി 52 പന്തില്‍ 7 ഫോറും 2 സിക്സും നേടി 80 റണ്‍സാണ് നേടിയത്. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട വീരാട് കോഹ്ലി 5 മത്സരങ്ങളില്‍ നിന്നും 231 റണ്‍സാണ് നേടിയത്.
ഓപ്പണിംഗ് ഇറങ്ങി തിളങ്ങിയതോടെ ഐപിഎല്ലിലും ഓപ്പണര്‍ സ്ഥാനത്തേക്ക് എത്താനാണ് കോഹ്ലിയുടെ ശ്രമം. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇതേ കൂട്ടുകെട്ടിനുള്ള ഒരുക്കത്തിനായിരിക്കും കോഹ്ലിയുടെ ഈ പരിശീലനം. ശക്തമായ മധ്യനിരയാണ് കോഹ്ലിയുടെ ഈ തീരുമാനത്തിനു പിന്നില്‍. തങ്ങളില്‍ ആരെങ്കിലും ക്രീസില്‍ സെറ്റായി നില്‍ക്കുന്നുണ്ടെങ്കില്‍, മറ്റുള്ള താരങ്ങള്‍ക്ക് അത് ആത്മവിശ്വാസം നല്‍കും എന്നാണ് കോഹ്ലി കരുതുന്നത്. മത്സരശേഷം വീരാട് കോഹ്ലി പറഞ്ഞു.
ഇതിനു മുന്‍പ് ഐപിഎല്ലലില്‍ വീരാട് കോഹ്ലി ഓപ്പണിംഗില്‍ കളിച്ചട്ടുണ്ട്. മറ്റ് ഏത് ബാറ്റിംഗ് പൊസിഷനുകളേക്കാള്‍ മികച്ച റെക്കോഡും കോഹ്ലിക്കുണ്ട്. 61 മത്സരങ്ങളില്‍ ഓപ്പണിംഗ് ഇറങ്ങിയ വീരാട് കോഹ്ലി 47 ശരാശരിയില്‍ 2345 റണ്‍ നേടി. വീരാട് കോഹ്ലി നേടിയ അഞ്ചു സെഞ്ചുറികളും പിറന്നത് ഓപ്പണിംഗ് ഇറങ്ങിയായിരുന്നു.
Performance Analysis by Batting Position
|