അന്താരാഷ്ട്ര ക്രിക്കറ്റിലെ ബാറ്റിങ് നേട്ടങ്ങൾ എല്ലാം സ്വന്തമാക്കി കിംഗ് എന്നൊരു വിശേഷണം സ്വന്തമാക്കിയ താരമാണ് വിരാട് കോഹ്ലി. റൺസ് നേട്ടത്തിൽ ഒരുവേള എല്ലാവരെയും മറികടന്ന് മുന്നേറുമെന്ന് കോഹ്ലി പക്ഷേ കരിയറിൽ നേരിടുന്നത് ഏറ്റവും വലിയ വെല്ലുവിളി. മോശം ബാറ്റിംഗ് ഫോമിനെ തുടർന്ന് നിലവിൽ എല്ലാ തലത്തിലും വിമർശനം നേരിടുന്ന വിരാട് കോഹ്ലി വീണ്ടും സജീവ ക്രിക്കറ്റിൽ തന്റെ മികവ് ആവർത്തിക്കാൻ കഴിയുമെന്നുള്ള വിശ്വാസത്തിലാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് ശേഷം വിശ്രമം നേടി ഇടവേളയിലുള്ള കോഹ്ലി ഏഷ്യാ കപ്പിൽ കളിക്കുമെന്ന് ഉറപ്പാണ്. എന്നാൽ കോഹ്ലിയുടെ കാര്യത്തിൽ ഒരു സർപ്രൈസ് തീരുമാനതിനൊരുങ്ങുകയാണ് ബിസിസിഐ.
വെസ്റ്റ് ഇൻഡീസിനെതിരായ ലിമിറ്റെഡ് ഓവർ പരമ്പരക്ക് ശേഷം ഇന്ത്യൻ ടീം സിംബാബ്‌വെക്കെതിരെ പരമ്പര കളിക്കുന്നുണ്ട്. ഒരുവേള സീനിയർ താരങ്ങളെ എല്ലാം തന്നെ ഒഴിവാക്കി ഇന്ത്യൻ യുവനിര സിംബാബ്‌വെക്കെതിരെ കളിച്ചേക്കും എന്നുള്ള റിപ്പോർട്ടുകൾക്കിടയിൽ കോഹ്ലിയോട് ഈ പരമ്പര കളിക്കാൻ ബിസിസിഐ ആവശ്യം ഉന്നയിച്ചുവെന്നാണ് സൂചന.
നിലവിൽ മോശം ഫോമിലുള്ള വിരാട് കോഹ്ലിയുടെ തന്നെ ഇഷ്ട ഫോര്‍മാറ്റായ ഏകദിനത്തില്‍ വളരെ ദുര്‍ബലരായിട്ടുള്ള ടീമിന് എതിരെ കളിപ്പിച്ച് ബാറ്റിങ് ഫോമിലേക്കുള്ള മടങ്ങി വരവ് വേഗത്തിലാക്കാൻ കഴിയുമെന്ന് ഇന്ത്യൻ സെലക്ടര്‍മാര്‍ കരുതുന്നുണ്ട്. അതിനാൽ തന്നെ ഉടനെ ഇക്കാര്യം കോഹ്ലിയുമായി സംസാരിച്ചേക്കും.
ഓഗസ്റ്റ് 18 മുതലാണ് മൂന്ന് ഏകദിന മത്സര പരമ്പരയിൽ ഇന്ത്യൻ ടീം സിംബാബ്‌വെക്കെതിരെ കളിക്കുക. 2015ലാണ് വിരാട് കോഹ്ലി അവസാനമായി സിംബാബ്‌വെക്കെതിരെ ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നിന്നും വിശ്രമം അനുവദിക്കപ്പെട്ട കോഹ്ലി ഇംഗ്ലണ്ടിൽ ഫാമിലിക്കൊപ്പം തുടരുകയാണ്. ടി :20 ലോകക്കപ്പ് മുൻപായി കോഹ്ലി ഫോമിലേക്ക് എത്തുമെന്നാണ് വിശ്വാസം.