പുതിയ റീല്‍സ് പങ്കുവച്ചു ശിഖാര്‍ ധവാന്‍. സര്‍പ്രൈസ് വേഷവുമായി രാഹുല്‍ ദ്രാവിഡ്

ezgif 3 bce219c9b8

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിൽ എത്തിയപ്പോൾ ശിഖർ ധവാന്റെ ഏറ്റവും പുതിയ റീലിൽ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡും എത്തി. നിമിഷ നേരത്തിനുള്ളില്‍ ഈ വീഡിയോ വൈറലായി. സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് കരീബിയനില്‍ എത്തിയ കാര്യം ക്രിക്കറ്റ് ആരാധകരെ അറിയിച്ചത്.

ക്രിക്കറ്റ് ആരാധകര്‍ക്കായി തന്‍റെ നിരവധി വീഡിയോകള്‍ ധവാന്‍ പങ്കുവയ്ക്കാറുണ്ട്. പോർട്ട് ഓഫ് സ്പെയിനിൽ നിന്നുള്ള വീഡിയോയുമായി ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍.ധവാന്‍റെ പുറകെ സഹതാരങ്ങള്‍ വരുന്നതാണ് വീഡിയോയില്‍ .കൈവീശി പുഞ്ചിരിച്ചുകൊണ്ടുള്ള ദ്രാവിഡിന്‍റെ ദൃശ്യങ്ങള്‍ കൂടി വന്നതോടെ കൂടുതല്‍ വൈറലായി

പ്രശസ്ത ബോളിവുഡ് താരം രൺവീർ സിങ്ങും ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്കും വീഡിയോയോട് പ്രതികരിച്ചു.

92986854

വെള്ളിയാഴ്ച (ജൂലൈ 22) നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ധവാനാണ് ടീം ഇന്ത്യയെ നയിക്കുന്നത്. വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർക്കൊപ്പം സ്ഥിരം നായകനായ രോഹിത് ശര്‍മ്മയും പരമ്പരയില്‍ ഇല്ലാ.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

ധവാന്റെ ക്യാപ്റ്റൻസിയിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ടീം കളിക്കുക. കഴിഞ്ഞ വർഷം ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന, ടി20 ഐ പരമ്പരകളിൽ ടീമിനെ നയിച്ചത് ഇന്ത്യന്‍ ഓപ്പണറായിരുന്നു

Scroll to Top