കൗണ്ടിയില്‍ ക്യാപ്റ്റനായി അരങ്ങേറ്റം. സെഞ്ചുറിയുമായി ചേത്വേശര്‍ പൂജാര

pujara

ചൊവ്വാഴ്ച മിഡിൽസെക്‌സിനെതിരെ സസെക്‌സ് ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിൽ ചേതേശ്വർ പൂജാര സെഞ്ച്വറി നേടി. ഈ കൗണ്ടി സീസണിലെ അദ്ദേഹത്തിന്റെ അഞ്ചാം സെഞ്ചുറിയാണിത്. മത്സരത്തിന്‍റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് എന്ന നിലയിലാണ്.

115 റണ്‍സ് നേടിയ പൂജാര പുറത്താവാതെ നില്‍ക്കുകയാണ്. 135 റൺസെടുത്ത ടോം അൽസോപ്പുമൊത്താണ് ക്യാപ്റ്റന്‍ പൂജാര, ടീമിനെ മികച്ച നിലയില്‍ എത്തിച്ചത്. 2 ന് 99 എന്ന നിലയില്‍ നിന്നും 219 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. 182 പന്തില്‍ 10 ഫോറും 1 സിക്സും അടങ്ങുന്നതാണ് പൂജാരയുടെ ഇന്നിംഗ്സ്

പൂജാരയുടെ 55-ാം ഫസ്റ്റ് ക്ലാസ്സ്‌ സെഞ്ച്വറി ആണ് ഇത്. മാത്രമല്ല, ക്രിക്കറ്റിന്റെ മക്ക എന്ന് അറിയപ്പെടുന്ന ലോര്‍ഡ്സ് ഗ്രൗണ്ടിൽ താരത്തിന്‍റെ ആദ്യ സെഞ്ച്വറി കൂടിയാണിത്

ഡെർബിഷയറിനെതിരെ ഇരട്ട സെഞ്ച്വറി നേടിയാണ് പൂജാര കൗണ്ടി സീസണ്‍ തുടങ്ങിയത്. തുടർന്ന് വോർസെസ്റ്റർഷെയറിനെതിരെ ഒരു സെഞ്ചുറിയും ഡർഹാമിനെതിരെ ഇരട്ട സെഞ്ചുറിയും നേടിയിരുന്നു. മെയ് മാസത്തിൽ, മിഡിൽസെക്‌സിനെതിരെ പുറത്താകാതെ 170 റൺസ് അടിച്ചു, ഇത് ശ്രീലങ്കയ്‌ക്കെതിരായ ഹോം പരമ്പരയിൽ നിന്ന് പുറത്തായതിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വിളിക്കാൻ ഈ പ്രകടനങ്ങള്‍ സഹായിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ പൂജാര അര്‍ദ്ധസെഞ്ചുറിയും നേടിയിരിന്നു.

See also  ഇമ്പാക്ട് പ്ലയർ നിയമം ഓൾറൗണ്ടർമാരെ ഇല്ലാതാക്കുന്നു. വിമർശനവുമായി രോഹിത് ശർമ.
Scroll to Top