കോഹ്ലിയുടെ ഭാഗ്യ നമ്പർ പതിനെട്ട് അല്ല :തെളിവുകൾ ഇതാ

ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരമാണ് ഇന്ത്യൻ നായകനും സ്റ്റാർ ബാറ്റ്‌സ്മാനുമായ വിരാട് കോഹ്ലി. മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ വിശ്വസ്ത ബാറ്റിങ് ഇതിഹാസമായി വളരുന്ന താരം അനേകം റെക്കോർഡുകൾ ഇതിനകം കരിയറിൽ സ്വന്തമാക്കി കഴിഞ്ഞു. പക്ഷേ ഇതുവരെ ഒരു കിരീടവും തന്റെ നായക പദവിയിൽ നേടുവാൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടില്ല. താരത്തിനെതിരെ ഈ ഒരു വിഷയത്തിൽ ആരാധകരിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയറാറുള്ളത്.പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ഇന്ത്യൻ ടീമിന്റെ തോൽവി കോഹ്ലിക്കും നിരാശയാണ് സമ്മാനിച്ചത്. എന്നാൽ ഏതൊരു വെല്ലുവിളികളെയും അതിജീവിക്കുന്ന കോഹ്ലി ഇനിയും തന്റെ കരിയറിൽ കുതിപ്പ് തുടരുമെന്നാണ് ക്രിക്കറ്റ്‌ പ്രേമികളുടെ അഭിപ്രായം.

എന്നാൽ വിരാട് കോഹ്ലിക്ക് ഒപ്പം വളരെ പ്രശസ്തമാണ് അദേഹത്തിന്റെ സ്വന്തം പതിനെട്ടാം നമ്പർ ജേഴ്സിയും.ഇന്ത്യൻ ടീമിലും ഐപില്ലിലും എല്ലാം താരം ആവേശത്തോടെ അണിയാറുള്ള ഈ ജേഴ്സിയിലെ പതിനെട്ടാം നമ്പർ വിരാട് കോഹ്ലിക്ക് ഒരു അഭിമാനവും ഒപ്പം ലക്കി നമ്പർ കൂടിയാണ്. മുൻപും കോഹ്ലി പല ആഭിമുഖങ്ങളിൽ ഇക്കാര്യം ഏവരോടും വിശദമാക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾ കണ്ടെത്തിയ ചില അപൂർവ്വ കാര്യങ്ങൾ തെളിയിക്കുന്നത് താരത്തിന്റെ കരിയറിലെ ലക്കി നമ്പർ പതിനേട്ട് മാത്രമല്ല ഒപ്പം പതിനൊന്നുമാണ്. കരിയറിലും ജീവിതത്തിലും വിരാട് കോഹ്ലി നേടിയ പല നേട്ടങ്ങളും ഈ ഒരു കാര്യം തെളിയിക്കുന്നു.

നമുക്ക് എല്ലാം അറിയാവുന്നത് പോലെ വിരാട് കോഹ്ലിയുടെ ജന്മദിനവും ഒരു പതിനൊന്നാം തീയതിയാണ്. നവംബർ 11നാണ് കോഹ്ലി ജനിച്ചത് കൂടാതെ പല തവണ കോഹ്ലിയുടെ ജീവിതത്തിൽ ഈ നമ്പർ 11ന്റെ മാന്ത്രികത കാണുവാൻ സാധിക്കും.താരം ബോളിവുഡ് സൂപ്പർ താരം അനുഷ്‍ക ശർമ്മയെ വിവാഹം കഴിച്ചതും മറ്റൊരു 11നാണ്. വളരെ ഏറെ നാളത്തെ പ്രണയത്തിനോടുവിൽ രണ്ട് പേരും ഡിസംബർ 11നാണ് വിവാഹം കഴിച്ചത്.കൂടാതെ താരത്തിന് ആദ്യമായി കുട്ടി പിറന്നതും ജനുവരി മാസം 11നാണ് ജനനവും വിവാഹവും ആദ്യ മകളുടെ ജനനവും എല്ലാം ഇത്രയേറെ സമാനമായി വന്ന ലോകത്തെ അപൂർവം താരമാണ് കോഹ്ലി.ക്രിക്കറ്റ്‌ കരിയറിലും കോഹ്ലിയുടെ നമ്പർ പതിനൊന്നുമായുള്ള ബന്ധം കാണുവാൻ സാധിക്കും. ഒരു വർഷം മൂന്ന് ഫോർമാറ്റിലുമായി 11 സെഞ്ച്വറി നേടിയ ഏക ക്യാപ്റ്റനും കോഹ്ലിയാണ്

Previous articleഅവർ ഇംഗ്ലണ്ടിലേക്കില്ല :ടീം മാനേജ്‌മെന്റിന് തിരിച്ചടി നൽകി ബിസിസിഐ
Next articleഅവൻ ഗില്ലിയെ പോലെ ഭാവി നായകൻ :വാനോളം പ്രശംസിച്ച് യുവരാജ് സിങ്