അവൻ ഗില്ലിയെ പോലെ ഭാവി നായകൻ :വാനോളം പ്രശംസിച്ച് യുവരാജ് സിങ്

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം വളരെ പ്രിയപ്പെട്ട താരമാണ് യുവരാജ് സിങ്. പൂർണ്ണമായി ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മത്സരങ്ങളെ വിശദമായി വിശകലനം ചെയ്യാറുള്ള യുവരാജ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോർമുകളിൽ സജീവമാണ്. താരം പലപ്പോഴും പങ്കിടുന്ന അഭിപ്രായങ്ങൾ ആരാധകരിൽ ചർച്ചയായി മാറാറുണ്ട്. ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഭാവി ക്യാപ്റ്റൻ റോളിൽ ഒരു യുവതാരമായിരിക്കും വരികയെന്നുള്ള വമ്പൻ പ്രവചനം നടത്തി രംഗത്ത് എത്തുകയാണ് യുവരാജ് സിഗ് കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ടീമിന്റെ മിഡിൽ ഓർഡറിലെ പ്രധാന ബാറ്റ്‌സ്മാനായ റിഷാബ് പന്തിനെയാണ് താരം വാനോളം പുകഴ്ത്തി ഭാവി ഇന്ത്യൻ നായകനെന്ന് വിശേഷിപ്പിച്ചത്.

“ഇന്ത്യൻ ടീമിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് റിഷാബ് പന്ത്. ഏറെ കാലം വിക്കറ്റുകൾ വലിച്ചെറിയുന്ന ഒരു താരമായി അറിയപ്പെട്ട അവൻ ഇന്ന് ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും എല്ലാം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. കൂടാതെ ഏത് വിഷമകരമായ സന്ദർഭത്തിലും അനായസം ബാറ്റിങ് പൂർത്തിയാക്കാൻ സാധിക്കുമെന്ന് തെളിയിച്ച അവൻ ഭാവി നായകനാണ്. മികച്ച ഒരു മാച്ച് വിന്നറായ റിഷാബ് പന്ത് വരും വർഷങ്ങളിൽ ഇന്ത്യൻ ടീമിന്റെ നായകനുമെന്നാണ് എന്റെ ഉറച്ച വിശ്വാസം “യുവരാജ് സിംഗ് അഭിപ്രായം വ്യക്തമാക്കി.

എന്നാൽ റിഷാബ് പന്ത് ഓസ്ട്രേലിയൻ മുൻ ഇതിഹാസ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റിനെ പോലെയാണ് എന്നും അഭിപ്രായപ്പെട്ട യുവരാജ് കരിയറിൽ ഇനിയും ഏറെ മുൻപോട്ട് പോകുവാൻ പന്തിന് സാധിക്കട്ടെ എന്നും ആശംസകൾ നേർന്നു “ഗില്ലിയെ പോലെ ഒരു ബാറ്റിങ് ശൈലി നമുക്ക് റിഷാബ് പന്തിലും ഏറെ കാണാം. ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖം മാറ്റിയ ബാറ്റ്‌സ്മാനാണ് ഗിൽക്രിസ്റ്റ്. പന്തിനും അദ്ദേഹത്തെ പോലെ ടെസ്റ്റിൽ ഏറെ നേട്ടങ്ങൾ സ്വന്തമാക്കുവാൻ കഴിയും. ഏറെ സ്മാർട്ടായി ചിന്തിക്കുന്ന ഒരു ക്രിക്കറ്റ്‌ ബ്രെയിൻ നമുക്ക് റിഷാബിൽ കാണാം. ഇക്കഴിഞ്ഞ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനെ അവൻ നയിച്ച രീതിയും നമ്മൾ കണ്ടതാണ് “യുവി വാചാലനായി