ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് വീണ്ടും വിവാദങ്ങളുടെ കാറ്റ് വീശുകയാണ്. ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഇതിഹാസ താരം വിരാട് കോഹ്ലിയെ മാറ്റി പകരം രോഹിത് ശർമ്മയെ നിയോഗിച്ച ബിസിസിഐ തീരുമാനം പൊതുവേ അംഗീകരിക്കപെട്ടെങ്കിൽ പോലും ഇക്കാര്യത്തിൽ തന്റെ അമർഷം വിശദമാക്കുകയാണ് വിരാട് കോഹ്ലി. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും തന്നെ മാറ്റാനുള്ള തീരുമാനം അവഗണിക്കുന്ന തരത്തിലാണ് ബോർഡ് കൈകൊണ്ടതെന്നൊരു തോന്നൽ കോഹ്ലിയിൽ സജീവമാണ്.
അതിനാൽ തന്നെ തന്റെ തീരുമാനം ഇപ്പോൾ ടീം മാനേജ്മെന്റിനെ അറിയിക്കുകയാണ് താരം.വരുന്ന സൗത്താഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയിൽ വ്യക്തിപരമായ കാരണങ്ങളാൽ തന്നെ ഒഴിവാക്കണമെന്നാണ് ഇപ്പോൾ വിരാട് കോഹ്ലിയുടെ ആവശ്യം. കോഹ്ലി ഈ ആവശ്യവുമായി കത്ത് നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിർണായകമായ സൗത്താഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പര കളിക്കുന്നതിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാണ് കോഹ്ലിയുടെ ആവശ്യം. കുടുംബത്തിനും ഒപ്പം സമയം ചിലവഴിക്കാനായി ആഗ്രഹിക്കുന്നുവെന്നാണ് കോഹ്ലിയുടെ അപേക്ഷയിലെ പ്രധാന കാരണം. എന്നാൽ കോഹ്ലിയുടെ ആവശ്യത്തിൽ ടീം മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്‌ക്വാഡിനെ ദിവസങ്ങൾ മുൻപ് പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമ്മ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ റോളിലേക്ക് എത്തുമ്പോൾ വിരാട് കോഹ്ലിയാണ് ടെസ്റ്റ് ടീമിനെ നയിക്കുന്നത്. രോഹിത് പരിശീലനത്തിനിടയിലെ പരിക്ക് കാരണം ടെസ്റ്റ് പരമ്പരയിൽ നിന്നും പിന്മാറിയപ്പോൾ വിരാട് കോഹ്ലി ടെസ്റ്റ് സ്‌ക്വാഡിനൊപ്പം വൈകാതെ ചേരും.കോഹ്ലി ആവശ്യം മറ്റേതങ്കിലും സാഹചര്യത്തിൽ കൂടിയുള്ളതാണോ എന്നും ആരാധകർ സംശയിക്കുന്നുണ്ട്. കോഹ്ലി :രോഹിത് തർക്കത്തിന്റെ മറ്റൊരു രൂപമാണോ ഏകദിന പരമ്പരയിൽ നിന്നുള്ള കോഹ്ലിയുടെ പിന്മാറ്റം എന്നും ക്രിക്കറ്റ് നിരീക്ഷകർ സംശയം പ്രകടിപ്പിക്കുന്നു.