വീണ്ടും നാണക്കേടിന്റെ റെക്കോർഡുമായി രാഹുൽ : താരത്തെ പിന്തുണച്ച് നായകൻ കോഹ്ലി

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ടി20 മത്സരത്തിലും പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് നാണക്കേടിന്‍റെ  മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം . ടി 20 മത്സരങ്ങളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന മുന്‍ പേസര്‍ ആശിഷ് നെഹ്റയുടെ അപൂർവ്വ  റെക്കോര്‍ഡിനൊപ്പമാണ് രാഹുല എത്തിയത് .ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ആറ് പന്ത് നേരിട്ടശേഷമാണ് രാഹുല്‍ പൂജ്യത്തിന് മടങ്ങിയതെങ്കില്‍ മൂന്നാം മത്സരത്തില്‍ നാല് പന്ത് മാത്രമെ രഹുലിന് ക്രീസില്‍ ആയുസുണ്ടായുള്ളു. മാര്‍ക്ക് വുഡിന്‍റെ അതിവേഗ പന്തിന്  മുന്നില്‍ രാഹുലിന്‍റെ കുറ്റി തെറിച്ചു .

ട20 ലോകകപ്പിലാണ് ആശിഷ് നെഹ്റ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായത്. 2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ അംബാട്ടി റായുഡുവും തുടര്‍ച്ചയായി രണ്ട് ടി20 മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിട്ടുണ്ട്.ഓസീസ് എതിരായ ലിമിറ്റഡ് ഓവർ പരമ്പരയിൽ മിന്നും ബാറ്റിംഗ് കാഴ്ചവെച്ച രാഹുൽ ഐസിസി ടി:20 റാങ്കിങ്ങിലെ രണ്ടാം നമ്പർ ബാറ്റ്സ്മാനാണ് .

എന്നാൽ അവസാന നാല് ടി:20 മത്സരങ്ങളിൽ താരത്തിന്റെ ബാറ്റിംഗ് പ്രകടനം നിരാശാജനകമാണ് .0,1,0,0 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകൾ . അതേസമയം ഓപ്പണർ രാഹുലിന് സപ്പോർട്ടുമായി നായകൻ വിരാട് കോഹ്ലി രംഗത്തെത്തി കഴിഞ്ഞു
” രാഹുലിന്റെ ഫോം ടീമിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേ അല്ലെ .അവസാന 2-3 വർഷത്തെ ലിമിറ്റഡ് ഓവർ കണക്കുകൾ പരിശോധിച്ചാൽ രാഹുലിനോളം മികച്ച ഒരു  താരം വേറെയില്ല .ടീമിന്റെ ഏറ്റവും സ്ഥിരതയാർന്ന താരവും അദ്ദേഹമാണ് .
കഴിഞ്ഞ കുറച്ച് കളികളിൽ വലിയ സ്കോർ അവന് നേടുവാനായില്ല പക്ഷേ ഉറപ്പായും അവൻ തിരികെ വരും .
ശേഷിക്കുന്ന പരമ്പരയിലും  രാഹുൽ തന്നെ രോഹിത് ഒപ്പം  ഇന്നിംഗ്സ് ഓപ്പൺ ചെയ്യും ” കോഹ്ലി തന്റെ അഭിപ്രായം വ്യക്തമാക്കി .

Previous articleമനീഷ് പാണ്ട്യക്കും സഞ്ജുവിനും സംഭവിച്ചത് പോലെ സൂര്യകുമാറിന് സംഭവിക്കാതിരിക്കട്ടെ : രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ
Next articleടി:20 ഫിഫ്‌റ്റികളുടെ എണ്ണത്തിലും കിംഗ് കോഹ്ലി തന്നെ : കിവീസ് നായകൻ വില്യംസൺ ഒപ്പമെത്തി വിരാട് കോഹ്ലി