ടി:20 ഫിഫ്‌റ്റികളുടെ എണ്ണത്തിലും കിംഗ് കോഹ്ലി തന്നെ : കിവീസ് നായകൻ വില്യംസൺ ഒപ്പമെത്തി വിരാട് കോഹ്ലി

Virat Kohli

അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും തന്റെ ബാറ്റിംഗ്  കരുത്ത് തിരികെ പിടിച്ച് ഇന്ത്യൻ നായകൻ വിരാട് .മൊട്ടേറയിലെ ഇംഗ്ലണ്ട് എതിരായ മൂന്നാം ടി:20യിൽ കരിയറിലെ ഇരുപത്തിയേഴാം അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച കോഹ്‌ലിയുടെ മാസ്റ്റർ ക്ലാസ്സ്‌ ബാറ്റിംഗ് ആരാധകരെ ഏറെ സന്തോഷത്തിലാക്കി .ഒരറ്റത്ത് വിക്കറ്റുകള്‍ നിലം പൊത്തുമ്പോഴും അവസാന അഞ്ചോവറില്‍ ഹര്‍ദ്ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് വിരാട് കോലി നടത്തിയ പ്രത്യാക്രമണമാണ് ഇന്ത്യയെ 156 റണ്‍സിലെത്തിച്ചത്. 37 പന്തില്‍ തുടര്‍ച്ചയായ രണ്ടാം തവണ  അര്‍ധസെഞ്ചുറിയിലെത്തിയ കോലി അവസാന അഞ്ചോവറില്‍ ഹര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം 69 റണ്‍സടിച്ചു കൂട്ടി.

തുടർച്ചയായ  രണ്ടാം ഫിഫ്റ്റി അടിച്ച നായകൻ കോഹ്ലി ചില അപൂർവ്വ റെക്കോർഡുകളും സ്വന്തം പേരിലാക്കി .
അന്താരാഷ്ട്ര ടി:20 കരിയറിലെ കോഹ്‌ലിയുടെ 27ആം ഫിഫ്‌റ്റിയും നായകനായ ശേഷമുള്ള പതിനൊന്നാം അർദ്ധ സെഞ്ചുറിയുമാണിത് .ടി:20 ക്രിക്കറ്റിൽ നായകനായ ശേഷം ഏറ്റവും കൂടുതൽ ഫിഫ്റ്റി അടിച്ച താരങ്ങളിൽ കിവീസ് നായകൻ കെയ്ൻ വില്യംസൺ ഒപ്പം കൊഹ്‍ലിയെത്തി .

കൂടാതെ 2016 ടി:20  വേൾഡ് കപ്പ് ശേഷം കോഹ്ലി ഇതാദ്യമായിട്ടാണ് ഒരു ടി:20 പരമ്പരയിൽ തുടർച്ചയായ 2 ഫിഫ്റ്റി അടിച്ചെടുക്കുന്നത് .നേരത്തെ കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ബാറ്റിങ്ങിൽ തിളങ്ങുവാനാവാതെ വിഷമിക്കുന്ന കോഹ്‌ലിയുടെ ഈ തിരിച്ചുവരവ് ഏറെ ആവേശത്തോടെയാണ്  ക്രിക്കറ്റ് ലോകം  വരവേറ്റത് .പരമ്പരയിലെ ആദ്യ ടി:20 മത്സരത്തിൽ താരം പൂജ്യത്തിൽ പുറത്തായിരുന്നു .

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.
Scroll to Top