ഒരിക്കൽ പോലും ഐപിൽ ട്രോഫി സ്വന്തമാക്കാൻ സാധിക്കാത്ത ബാംഗ്ലൂർ എന്നെ വിഷമിപ്പിച്ചിട്ടില്ല ,13 വർഷങ്ങൾക്ക് മുന്നേ സച്ചിൻ നയിച്ചുതുടങ്ങിയ മുംബൈക്കപ്പുറം ഒരു സെക്കന്റ് ടീം ഇല്ലാത്തതാവാം അതിന്റെ കാരണം .അപ്പോഴും ചില താരങ്ങൾ റൻസുകൾ സ്വന്തമാക്കണമെന്ന് അതിയായി ആഗ്രഹിക്കാറുണ്ട് കോഹ്‌ലിയും ഫാഫും സഞ്ജുവും ഗില്ലുമൊക്കെ സ്വന്തമാക്കുന്ന റൻസുകൾ ഒരുപാട് സന്തോഷിപ്പിക്കാറുണ്ട് .
ബാംഗ്ലൂർ തോല്കുമ്പോഴും എന്നെ കൂടുതൽ വിഷമിപ്പിക്കാറുള്ളത് അത്രയും ആത്മാർത്ഥതയോടെ പാഷനോടെ ക്രിക്കറ്റിനെ സമീപിക്കുന്ന കോഹ്‌ലിയുടെ ആ തല താഴ്ത്തിയുള്ള തിരിച്ചു നടത്തമാണ് അതല്ലെങ്കിൽ ആ പഴയ താളത്തിൽ റൻസുകൾ സ്കോർ ചെയ്യാൻ സാധിക്കാതെ പവലിയൻ ലക്ഷ്യമാക്കുന്ന ആ രംഗമാണ്
സെറ്റായ കോഹ്‌ലിക്ക് തകർക്കാൻ സാധിക്കാത്ത ഒരു ലക്ഷ്യവും ക്രിക്കറ്റ് ഫീൽഡിലില്ലെന്ന ചിന്തകൾ നൽകിയൊരു കാലമുണ്ട് ,ഇന്റർനാഷനൽ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ചെയ്‌സറെന്ന് ലോകം വിധിയെഴുതിയ കോഹ്ലി ,തനിക്കെതിരെ എറിയുന്ന ഏതൊരു ബോളേഴ്സിനുള്ളിലും ഭീതി പടർത്തുന്ന കോഹ്ലി ,ഏതൊരു ദുർഘട സാഹചര്യത്തിലും ഫീൽഡിലെ ഗ്യാപ് മനോഹരമായി കണ്ടെത്തുന്ന ,പ്രോപ്പര് ക്രിക്കറ്റ് ഷോട്ടുകളിലൂടെ ബോളിനെ അതിർത്തി കടത്തുന്ന ക്ലാസിക്കൽ ബാറ്റ്സ്മാൻ .
ഇറങ്ങുന്ന ഓരോ ദിനവും തന്റെ പേരിലാക്കി മാറ്റുന്ന ആ പഴയ കൊഹ്‍ലിയെല്ല അയാളിന്ന്,തന്റേതായ ദിവസങ്ങളിൽ പോലും ആ വലിയ സ്‌കോറുകൾ അദ്ദേഹത്തെ തേടിയെത്തുന്നില്ല,
ഐപിൽ ൽ പവർപ്ളേക്ക് ശേഷം സ്കോർ ഉയർത്താൻ വിഷമിക്കുന്ന, ബിഗ് ഹിറ്റുകൾക്ക് ശ്രമിക്കുമ്പോൾ തിരിച്ചു നടക്കുന്ന കോഹ്ലി ,uae ലെ വേഗത കുറഞ്ഞ പിച്ചുകൾ കാരണമായി ചൂണ്ടികാണിക്കുമ്പോഴും അത്തരം പ്രതികൂല സാഹചര്യങ്ങളെ മറികടന്നു റൻസുകൾ സ്വന്തമാക്കാനുള്ള കാലിബറുള്ള അയാൾ വീണ്ടും വീണ്ടും നിരാശപെടുത്തുമ്പോൾ അയാളൊരു നോർമൽ ബാറ്റ്‌സ്മാനായി മാറുകയാണോ എന്നുള്ള ചിന്തകളാണ് ജനിപ്പിക്കുന്നത് .
കൊഹ്‍ലിയെന്ന ഷോർട്ടർ ഫോർമാറ്റിലെ നായകൻ ഒരിക്കലുമൊരു അത്ഭുതമെല്ലാത്തതിനാൽ ആ കൈവിടുന്ന നായക സ്ഥാനം വലിയ വിഷമങ്ങൾ സമ്മാനിക്കുന്നില്ലെങ്കിലും ആ ചാംപ്യൻ ബാറ്റ്സ്മാൻ ഒരു നോർമൽ ബാറ്റ്‌സ്മാനായി നടന്നു നീങ്ങുന്നത് ഹൃദയം തകർക്കുന്നുണ്ട്
എഴുതിയത് – Pranav Thekkedath