അവൻ ആ റെക്കോർഡ് നേടണം എന്നാഗ്രഹിച്ചു : തുറന്ന് പറഞ്ഞ് ബ്രാവോ

328025

ഐപിൽ പതിനാലാം സീസണിൽ എല്ലാ ക്രിക്കറ്റ്‌ ആരാധകരെയും മനോഹരമായ ബൗളിംഗ് പ്രകടനത്താൽ ഞെട്ടിച്ച ഫാസ്റ്റ് ബൗളറാണ് ഹർഷൽ പട്ടേൽ. സീസണിൽ ബാംഗ്ലൂർ ടീമിന്റെ ബൗളിംഗ് കരുത്തായി മാറിയ ഹർഷൽ പട്ടേൽ വീഴ്ത്തിയത് 32 വിക്കറ്റുകളാണ്. കൂടാതെ നിലവിൽ 32 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ്പ് കൂടി ഉറപ്പിക്കുന്ന താരം അനവധി അപൂർവ്വ റെക്കോർഡുകളും സീസണിൽ സ്വന്തം പേരിൽ കുറിച്ച് കഴിഞ്ഞു. കൂടാതെ ഒരു അൺ ക്യാപ്പ്ഡ് ഇന്ത്യൻ പേസർക്ക് സ്വപ്നം കാണുവാനായി സാധിക്കാത്ത നേട്ടങ്ങളാണ് ഹർഷൽ പട്ടേൽ സ്വന്തം പേരിനൊപ്പം ചേർത്തത്. മറ്റുള്ള എല്ലാ ടീമുകൾക്കും എതിരെ വിക്കറ്റുകൾ വീഴ്ത്തി കയ്യടികൾ കരസ്ഥമാക്കിയ താരം വരാനിരിക്കുന്ന ടി :20 ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സെലക്ട് ചെയ്യപ്പെടുമെന്നുള്ള വാർത്ത കൂടി പുറത്തുവരുന്നുണ്ട്. അതേസമയം കൊൽക്കത്തക്ക് എതിരെ അവസാന മത്സരത്തിൽ 2 വിക്കറ്റുകൾ വീഴ്ത്തിയ താരത്തിന് മറ്റൊരു റെക്കോർഡാണ് കയ്യകലെ നഷ്ടമായത്.

ഇത്തവണ സീസണിൽ 32 വിക്കറ്റുകൾ വീഴ്ത്തിയ ഹർഷൽ പട്ടേൽ ഒരു ഐപിൽ സീസണിൽ ഏറ്റവും അധികം വിക്കെറ്റ് വീഴ്ത്തുന്ന ബൗളറായി മാറിയിരുന്നു. കൂടാതെ ഈ നേട്ടത്തിൽ ബ്രാവോയുടെ 32 വിക്കെറ്റ് റെക്കോർഡിന് ഒപ്പമാണ് ഹർഷൽ പട്ടേൽ എത്തിയത്. നേരത്തെ 2013ലെ ഐപിൽ സീസണിൽ ചെന്നൈ ടീമിനായിട്ടാണ് ബ്രാവോ ഇത്രയേറെ വിക്കറ്റുകൾ വീഴ്ത്തിയത്. ഈ ഐപിൽ സീസണിൽ 15 കളികൾ മാത്രം കളിച്ച് 32 വിക്കെറ്റ് വീഴ്ത്തിയ താരത്തെ വാനോളം പുകഴ്ത്തുകയാണ് ബ്രാവോ ഇപ്പോൾ. താങ്കൾ ഈ റെക്കോർഡിന് അർഹൻ തന്നെ എന്ന് പറയുന്ന ബ്രാവോ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് താരത്തെ അഭിനന്ദിച്ചത്

Read Also -  ചരിത്ര താളുകളില്‍ ഇടം നേടി സഞ്ചു സാംസണ്‍. ബട്ട്ലര്‍ പിന്നാലെയുണ്ട്.

“ഹർഷൽ പട്ടേൽ താങ്കൾ ഈ അപൂർവ്വ റെക്കോർഡിന് ഒപ്പമെത്താൻ അർഹൻ തന്നെയാണ്.”ബ്രാവോ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് ഒപ്പം കഴിഞ്ഞ സീസണിൽ 30 വിക്കറ്റുകൾ വീഴ്ത്തിയ റബാഡയുടെ ചിത്രവും പങ്കുവെച്ചു. അതേസമയം കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിന് എതിരായിട്ടുള്ള കളിയിൽ ഹർഷൽ പട്ടേലിന് 33മത്തെ വിക്കെറ്റ് ലഭിച്ചേനെ. പടിക്കൽ താരം എറിഞ്ഞ അവസാന ഓവറിൽ ഒരു ക്യാച്ച് കൈവിട്ടിരുന്നു.ഐപിഎല്ലിലെ ഒരു സീസണിൽ ഒരു ഇന്ത്യൻ പേസർ നേടുന്ന ഏറ്റവും മികച്ച വിക്കെറ്റ് നേട്ടമാണ് താരം മറികടന്നത്.2020ലെ ഐപിഎല്ലിൽ ബുംറ 27 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു

Scroll to Top