ഒടുവിൽ പിണക്കം മാറി ? വിരാട് കോഹ്ലി ഏകദിന പരമ്പരയില്‍ ഉണ്ടാകും

Virat Kohli Captain

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ ക്യാപ്റ്റൻസി മാറ്റം സൃഷ്ടിച്ചത് മുൻപ് ഒരിക്കൽ പോലും നമ്മൾ കണ്ടിട്ടില്ലാത്ത പലവിധ പ്രശ്നങ്ങൾ. വളരെ അവിചാരിതമായി ഏകദിന ക്യാപ്റ്റൻസി സ്ഥാനം വിരാട് കോഹ്ലിയിൽ നിന്നും രോഹിത് ശർമ്മക്ക്‌ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ നൽകാനായി തീരുമാനിച്ചു. നേരത്തെ ടി :20 വേൾഡ് കപ്പിന് ശേഷം ടി :20 നായക സ്ഥാനം വിരാട് കോഹ്ലി ഒഴിഞ്ഞിരുന്നുവെങ്കിൽ പോലും ഏകദിന ക്യാപ്റ്റനായി 2023ലെ ഏകദിന ലോകകപ്പ് തുടരുവാനാണ് വിരാട് കോഹ്ലി ആഗ്രഹിച്ചിരുന്നത്.

പക്ഷേ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഒരൊറ്റ നായകൻ മതിയെന്നുള്ള കടുത്ത ഒരു തീരുമാനത്തിലേക്ക് സെലക്ഷൻ കമ്മിറ്റി എത്തിയതോടെ കോഹ്ലിക്ക് സ്ഥാനം നഷ്ടമാകുകയായിരുന്നു. തന്റെ എല്ലാ അർഥത്തിലും ഒഴിവാക്കിയെന്നുള്ള തോന്നലിൽ വിരാട് കോഹ്ലി അടുത്ത മാസം സൗത്താഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും പിന്മാറും എന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.

അതേസമയം ഇക്കാര്യത്തിൽ വീണ്ടും ആകാംക്ഷ വർധിപ്പിച്ച് വിരാട് കോഹ്ലി സൗത്താഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പര അടക്കം കളിക്കാനായി എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിനായി തന്നെ വരുന്ന ഏകദിന പരമ്പരയിൽ നിന്നും കൂടി ഒഴിവാക്കാൻ വിരാട് കോഹ്ലി സെലക്ഷൻ കമ്മിറ്റിയോട് ആവശ്യം ഉന്നയിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ കത്തിന്റെ കാര്യത്തിൽ ഔദ്യോഗികമായ ഒരു സ്ഥിതീകരണവും ബിസിസിഐ നൽകിയിരുന്നുന്നില്ല. എന്നാൽ ഇപ്പോൾ ക്രിക്ക്ബുസ്സ്‌ അടക്കം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കോഹ്ലി ഏകദിന പരമ്പരയിൽ കളിച്ചേക്കുമെന്നാണ് സൂചന.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

മകൾ വാമികയുടെ ഒന്നാം ജന്മദിനം ആഘോഷിക്കാൻ കുടുംബത്തിന് ഒപ്പം തന്നെ നിൽക്കാനുള്ള ആഗ്രഹവും കോഹ്ലിയെ ഏകദിന പരമ്പര കളിക്കാൻ പ്രേരിപ്പിച്ചതായി പറഞ്ഞിരുന്നു. പക്ഷേ രോഹിത് ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാതെ തന്റെ പ്രതിഷേധം മുൻ നായകൻ അറിയിക്കുകയാണോ എന്നുള്ള സംശയം സജീവമായിരുന്നു. ഇക്കാര്യത്തിൽ ബിസിസിഐക്കും ഏറെ പ്രതിഷേധമുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.”വിരാട് കോഹ്ലി ഏകദിന പരമ്പരയിൽ കളിക്കില്ല എന്നുള്ള വാർത്തകളിൽ ഞങ്ങൾക്ക് യാതൊരു അറിവുമില്ല. അദ്ദേഹം എക്കാലവും നൂറ്‌ ശതമാനം ആത്മാർത്ഥത ടീമിനോട് കാണിക്കുന്ന താരമാണ്. പരമ്പരയിൽ കളിക്കാതിരിക്കാനുള്ള ഒരു സാധ്യതകൾ പോലും ഇല്ല “മുതിർന്ന ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ക്രിക്ക്ബുസ്സ് റിപ്പോർട്ട്‌ ചെയ്തു.

Scroll to Top