വിജയഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് ഡി യില്‍ നിന്നും കേരളം ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഗ്രൂപ്പ് ഈ യിലെ ചാംപ്യന്‍മാരായ സര്‍വീസസാണ് കേരളത്തിന്‍റെ എതിരാളികള്‍. 5 മത്സരങ്ങളില്‍ 4 വിജയവുമാണ് സര്‍വീസസ് ഗ്രൂപ്പ് ചാംപ്യന്‍മാരായത്. ഡിസംമ്പര്‍ 21 നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കുന്നത്.
അതിനു മുന്‍പ് പ്രീക്വാര്‍ട്ടര്‍ ഫൈനലും നടക്കും. വിദര്‍ഭ – ത്രിപുര, കര്‍ണാടക – രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് – മധ്യപ്രദേശ് ടീമുകളാണ് പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കുക. തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, സൗരാഷ്ട്ര, കേരള എന്നീ ടീമുകളാണ് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ യോഗ്യത നേടിയത്.
മുന്‍പ് കേരളം രണ്ട് തവണ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കേരളം ഗ്രൂപ്പ് ചാംപ്യന്‍മാരായി മുന്നേറുന്നത്. 2012-13 സീസണില്‍ സെമിഫൈനലില്‍ കളിച്ചതാണ് ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടം. 2020-21 സീസണിലും കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരുന്നു.
ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തിയാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ യോഗ്യത നേടിയത്. ഉത്തരാഗണ്ഡ് ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറും അഞ്ച് വിക്കറ്റും ബാക്കിയാക്കി കേരളം വിജയം നേടി. അര്‍ദ്ധസെഞ്ചുറി നേടിയ സച്ചിന്‍ ബേബിയുടെ ബാറ്റിംഗാണ് കേരളത്തിനു തുണയായത്.
Knock out schedule of Vijay Hazare 2021-22
Pre-Quarter (19th December)
- Vidarbha vs Tripura
- Karnataka vs Rajasthan
- Uttar Pradesh vs Madhya Pradesh
Quarter Final (21st December)
- Tamil Nadu vs TBD
- Himachal vs TBD
- Saurashtra vs TBD
- Kerala vs Services