രവി ശാസ്ത്രിയുടെ പ്രസ്താവനക്കെതിരെ മുന്‍ സെലക്ടര്‍ രംഗത്ത്‌.

Ravi Shasthri and Virat Kohli

2019 ലെ ഏകദിന ലോകകപ്പ് ടീമിനെ പറ്റി പ്രസ്താവന നടത്തിയ മുന്‍ ഇന്ത്യന്‍ ഹെഡ്കോച്ച് രവി ശാസ്ത്രിക്കെതിരെ മുന്‍ സെലക്ടറായ ശരണ്‍ദീപ് സിങ്ങ്. 2019 ലോകകപ്പ് ടീമില്‍ മൂന്നു വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചും, അമ്പാട്ടി റായുഡു അല്ലെങ്കില്‍ ശ്രേയസ്സ് അയ്യര്‍ ടീമില്‍ വേണമായിരുന്നു എന്നാണ് രവി ശാസ്ത്രി പറഞ്ഞത്.

സെലക്ഷന്‍ കമിറ്റിയില്‍ കോച്ചിന് പ്രത്യേക അധികാരങ്ങള്‍ ഇല്ലെന്നും ഹെഡ് കോച്ച് വ്യക്തമാക്കിയിരുന്നു. ഇത് ശരിവച്ച ശരണ്‍ദീപ്, പ്രത്യേക കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തണം എങ്കില്‍ അക്കാര്യം കോച്ചിന് പറയാമായിരുന്നു എന്ന് ശരണ്‍ദീപ് പറഞ്ഞു.

” ടീം സെലക്ഷനു മുന്‍പ് ക്യാപ്റ്റനും കോച്ചുമായും സെലക്ഷന്‍ കമിറ്റി ചര്‍ച്ചകള്‍ നടത്താറുണ്ട്. എന്താണ് പദ്ധതി എന്നും, ഏത് തരം ടീമാണ് വേണമെന്നും, പ്രത്യേക കളിക്കാരനെ ഉള്‍പ്പെടുത്തണമെങ്കില്‍ ചര്‍ച്ചയില്‍ പറയാം. പറയുന്ന പേരുകള്‍ ചിലപ്പോള്‍ തള്ളപ്പെട്ടേക്കാം. പക്ഷേ സെലക്ഷന്‍ കഴിയുമ്പോള്‍ വലിയ ഭിന്നതകള്‍ ഉണ്ടാവാറില്ലാ ” മുന്‍ സെലക്ടര്‍ പറഞ്ഞു.

രവി ശാസ്ത്രി മികച്ച പരിശീലനായിരുന്നുവെന്നും തങ്ങളെയെല്ലാം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാറുണ്ടായിരുന്നു എന്നും സെലക്ടര്‍ പറഞ്ഞു. ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുതതിനെയും അദ്ദേഹം ന്യായീകരിച്ചു. ലോകകപ്പിനായി ടീമിലെടുത്ത മൂന്ന് വിക്കറ്റ് കീപ്പര്‍മാരും മികച്ച ബാറ്റര്‍മാരുമാണ്. ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ മാത്രമാണ് റിഷഭ് പന്തിനെ ടീമിലെടുത്തത്.

Read Also -  ഒരുപാട് നായകർ വരും പോകും, പക്ഷേ ധോണി സ്പെഷ്യലാണ്. ചെന്നൈയെ അവൻ പ്ലേയോഫിലെത്തിക്കും : കൈഫ്‌.

കെ എല്‍ രാഹുല്‍ ഓപ്പണറായി ഉള്ളതിനാല്‍ മധ്യനിരയില്‍ അടിച്ചു തകര്‍ക്കുന്ന ഒരു ബാറ്റര്‍ വേണമെന്ന ചിന്തയിലാണത്. പക്ഷെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്നത് എപ്പോഴും ടീം മാനേജ്മെന്‍റാണ് തീരുമാനിക്കുന്നത്. സെലക്ഷന്‍ കമ്മിറ്റി അതിലിടപെടാറില്ല. ശരണ്‍ദീപ് വ്യക്തമാക്കി.

Scroll to Top