ടി20 ക്രിക്കറ്റില്‍ ഏതൊരു ടീമും ആഗ്രഹിക്കുന്ന ഒരു താരമാണ് വരുണ്‍ ചക്രവര്‍ത്തി. ക്രിക്കറ്റ് ലോകത്ത് മിസ്റ്ററി സ്പിന്നര്‍ എന്ന പേരിലാണ് വരുണ്‍ ചക്രവര്‍ത്തി അറിയപ്പെടുന്നത്. റണ്‍ നിരക്ക് തടയുകയും നിരന്തരം വിക്കറ്റ് ചെയ്യുകയും ചെയ്യുന്ന കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് താരത്തെ ലോകകപ്പ് സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു ശേഷം ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ലോകകപ്പ് പ്രതീക്ഷക്ക് കരിനിഴല്‍ വീഴ്ത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇന്ത്യന്‍ ഇലവനില്‍ ഉറപ്പുണ്ടായിരുന്ന വരുണ്‍ ചക്രവര്‍ത്തിക്ക് കാല്‍മുട്ടിനു പരിക്കാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
നിലിവില്‍ വേദന സംഹാരിയുടെ സഹായത്തോടെയാണ് വരുണ്‍ ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി പന്തെറിയുന്നത്. ഈ സീസണില്‍ 13 മത്സരങ്ങള്‍ കളിച്ച വരുണ്‍ ചക്രവര്‍ത്തി 15 വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി ലോകകപ്പ് സ്ക്വാഡില്‍ നിന്നും പുറത്തായാല്‍ പകരം താരമായി ചഹല്‍ എത്തിയേക്കും. യുഏഈയില്‍ എത്തിയതിനു ശേഷം തകര്‍പ്പന്‍ ഫോമിലാണ് ചഹല്‍. 6 മത്സരങ്ങളില്‍ 11 വിക്കറ്റാണ് വീഴ്ത്തിയത്.