രോഹിത്തും കോഹ്ലിയും ഇല്ലാത്ത പൊള്ളാര്‍ഡിന്‍റെ ലിസ്റ്റില്‍ ഒരു ഇന്ത്യന്‍ താരം മാത്രം.

PicsArt 10 06 07.53.26 scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു ശേഷമാണ് ഐസിസി ടി20 ക്രിക്കറ്റ് ആരംഭിക്കുന്നത്. ടൂര്‍ണമെന്‍റില്‍ തന്നെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ് വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ഇറങ്ങുന്ന ക്രിസ് ഗെയ്ല്‍ മുതല്‍ അവസാനം വരെ സിക്സ് പറത്താന്‍ കഴിവുള്ളവരാണ്. അതില്‍ തന്നെ എല്ലാവരും നോക്കി കാണേണ്ടത് ക്യാപ്റ്റന്‍ പൊള്ളാര്‍ഡിനെയാണ്. കുട്ടിക്രിക്കറ്റിലെ ഇതിഹാസ താരമാണ് കീറോണ്‍ പൊള്ളാര്‍ഡ്.

ബാറ്റിംഗില്‍ അടിച്ചു പറത്താനും ബോളിംഗില്‍ നിര്‍ണായക വിക്കറ്റ് വീഴ്ത്താനും, ഫീല്‍ഡില്‍ ചോരാത്ത കയ്യ്കള്‍  ആണ് പൊള്ളാര്‍ഡ്. ലോകത്തിലെ പല ലീഗുകളിലും നിരവധി താരങ്ങളോടൊപ്പം പൊള്ളാര്‍ഡ് കളിച്ചട്ടുണ്ട്. ഇപ്പോഴിതാ ടി20 ഫോര്‍മാറ്റിലെ തന്റെ ടോപ് ഫൈവ് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഈ മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍.

വെസ്റ്റ് ഇന്‍ഡീസ് സഹതാരം ക്രിസ് ഗെയ്ലിനെയാണ് പൊള്ളാര്‍ഡ് ആദ്യം പരിഗണിച്ചത്‌. കുട്ടിക്രിക്കറ്റില്‍ എല്ലാ ബോളര്‍മാരുടേയും പേടി സ്വപ്നമാണ് യൂണിവേഴ്സല്‍ ബോസ്സ്. ടി20യില്‍ കൂടുതല്‍ റണ്‍സ് കൂടുതല്‍ സിക്‌സ് എന്നീ റെക്കോഡുകള്‍ക്കുടമയായ ഗെയ്ല്‍ 42ാം വയസിലും വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Read Also -  ചെണ്ടയായി മോഹിത് ശർമ. 4 ഓവറിൽ വഴങ്ങിയത് 73 റൺസ്. സർവകാല റെക്കോർഡ്.
malinga bcci

മുംബൈ ഇന്ത്യന്‍സില്‍ സഹതാരമായിരുന്ന ലസിത് മലിംഗയാണ് അടുത്തതായി തിരഞ്ഞെടുത്തത്. ഐപിഎല്ലില്‍ ഏറ്റവും വിക്കറ്റുകള്‍ വീഴ്ത്തിയ മലിംഗ യോര്‍ക്കറുകള്‍കൊണ്ട് ബാറ്റ്‌സ്മാനെ കഷ്ടപ്പെടുത്തുന്ന ബൗളറാണ്. 295 ടി20യില്‍ നിന്ന് 390 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

മറ്റൊരു വിന്‍ഡീസ് താരമായ സുനില്‍ നരൈനാണ് പൊള്ളാര്‍ഡിന്‍റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റൊരു താരം. സൂപ്പര്‍ ഓവറില്‍ മെയ്ഡന്‍ എറിഞ്ഞ താരം കൂടിയാണ് ഈ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് താരം.

dhoni ipl 2020 bcci 1633331881814 1633331889602

ലിസ്റ്റില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിയാണ്. നായകനെന്ന നിലയില്‍ അസാമാന്യ മികവുള്ള താരമാണ് ധോണി. സിഎസ്‌കെയെ മൂന്ന് തവണ കിരീടത്തിലേക്ക് നയിച്ച നായകനാണ് അദ്ദേഹം. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കും ധോണി നയിച്ചിരുന്നു.

അഞ്ചാമനായി സ്വന്തം പേര് തന്നെയാണ് പൊള്ളാര്‍ഡ് പറഞ്ഞത്. ” ഇത് എന്‍റെ ലോക ഇലവനാണെങ്കില്‍ ഞാന്‍ അവിടെ വേണം. എനിക്ക് കളിക്കണം. ടി20 ക്രിക്കറ്റിലേക്ക് വരുമ്പൊള്‍ എന്‍റെ റെക്കോഡുകള്‍ എല്ലാം പറയും ” പൊള്ളാര്‍ഡ് പറഞ്ഞു.

Scroll to Top