പ്ലേഓഫ് കാണാതെ പുറത്തായില്ലേ . നിങ്ങൾ അർഹിക്കുന്നത് ഇതാണ് :പരിഹസിച്ച് ഗംഭീർ

ഐപിഎൽ പതിനാലാം സീസണിന്റ അവസാന ഘട്ടത്തിലൂടെയാണിപ്പോൾ കടന്നുപോകുന്നത്. ആവേശകരമായ ഈ ടൂർണമെന്റ് ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം സമ്മാനിച്ചത് മറക്കുവാൻ കഴിയാത്ത ഒരുപിടി മനോഹര നിമിഷങ്ങളാണ്. പക്ഷേ ഈ സീസണിൽ എല്ലാവരെയും നിരാശരാക്കി മാറ്റിയത് സഞ്ജു നയിച്ച രാജസ്ഥാൻ റോയൽസ് ടീമാണ്.മിക്ക ക്രിക്കറ്റ്‌ പ്രേമികളും ഇത്തവണ ഐപിൽ കിരീടം നേടുമെന്ന് വിശ്വസിച്ച ടീമിന് ആരാധകരുടെ പ്രതീക്ഷകൾക്ക് ഒപ്പം കളിക്കാൻ കഴിഞ്ഞില്ല. തുടർച്ചയായി ബാറ്റിങ്, ബൗളിംഗ് നിര മോശം ഫോം ആവർത്തിച്ചതാണ് രാജസ്ഥാൻ ടീമിനെ ചതിച്ചത്. നിർണായക മത്സരത്തിൽ ഇന്നലെ മുംബൈ ടീമിനോട് തോൽവി വഴങ്ങിയ രാജസ്ഥാൻ ടീം പ്ലേഓഫിൽ നിന്നും പുറത്തായി കഴിഞ്ഞു.

എന്നാൽ രാജസ്ഥാൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി ഇപ്പോൾ രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഐപിഎല്ലിൽ ഇത്തവണ ഏറ്റവും പ്രതീക്ഷ നൽകിയ ടീമായിട്ടും രാജസ്ഥാന് തിളങ്ങുവാൻ സാധിച്ചില്ല എന്നും പറഞ്ഞ ഗൗതം ഗംഭീർ അവർ കാഴ്ചവെച്ച പ്രകടനത്തിന് പ്ലേഓഫിൽ നിന്നും പുറത്താകുന്നതാണ്‌ നല്ലത് എന്നും വിശദമാക്കി. “രാജസ്ഥാൻ ടീം പ്ലേഓഫ്‌ പോലും കാണാതെ പുറത്തായതിൽ ഒന്നും അത്ഭുതപെടുവാനില്ല. അവരുടെ മോശം പ്രകടനം കാരണം ഈ ഒരു സീസണിൽ ഇങ്ങനെ മാത്രമേ ഒരുവേള പ്രതീക്ഷിക്കുവാൻ കഴിയൂ.നിർണായക മത്സരത്തിൽ പോലും ഇത്തരം മോശം പ്രകടനം ആവർത്തിച്ചാൽ ഏതൊരു ടീമും അർഹിക്കുന്നത് ഇത് തന്നെയാണ് ” ഗൗതം ഗംഭീർ വിമർശിച്ചു.

“നിർണായകമായ മത്സരത്തിൽ പ്ലേഓഫ്‌ ആഗ്രഹിക്കുന്ന ഒരു ടീമാണ് രാജസ്ഥാൻ എന്ന് തോന്നുന്നില്ല. അവരുടെ പ്രകടനം അത്രത്തോളം മോശമായിരുന്നു. ഒപ്പം മുംബൈക്ക് എതിരായ മത്സരത്തിൽ അവരുടെ പ്രകടനം കണ്ടാൽ അത് നമുക്ക് മനസ്സിലാകും. സീസണിൽ ഒരു മത്സരത്തിലും അവരുടെ പ്രകടനത്തിൽ നമുക്ക് താല്പര്യം തോന്നിയില്ല “മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി

അതേസമയം സീസണിൽ ഇതുവരെ കളിച്ച 13 കളികളിൽ രാജസ്ഥാൻ ടീമിന് 5 എണ്ണത്തിൽ മാത്രമാണ്‌ ജയിക്കാനായി കഴിഞ്ഞത്. പോയിന്റ് ടേബിളിൽ വീണ്ടും അവസാന സ്ഥാനം മാത്രം നെടുവാനായി കഴിഞ്ഞ രാജസ്ഥാൻ ടീമിന് ബാറ്റിങ് നിര പരാജയമായത് തിരിച്ചടിയായി മാറി. സീസണിൽ നായകൻ സഞ്ജു സാംസൺ ബാറ്റിങ് മികവിലേക്ക് ഉയർന്നത് ഏറെ ആശ്വാസമായി. സീസണിൽ കളിച്ച 13 മത്സരങ്ങളിൽ നിന്നും സഞ്ജുവിന് 483 റൺസ് നേടുവാൻ കഴിഞ്ഞു.