ഐപിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു ത്രില്ലർ മത്സരം സമ്മാനിച്ചാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള മത്സരം അവസാനിച്ചത്. രണ്ട് വിക്കറ്റ് ജയം കരസ്ഥമാക്കിയാണ് ചെന്നൈ ടീം പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ജഡേജയുടെ വെടിക്കെട്ട് ബാറ്റിങ് മികവാണ് മഹേന്ദ്ര സിംഗ് ധോണിക്കും സംഘത്തിനും വളരെ ഏറെ അനുഗ്രഹമായി മാറിയത്.രണ്ട് ഓവറുകൾ ശേഷിക്കേ ജയിക്കാൻ 26 റൺസ് വേണമെന്നിരിക്കെ ക്രീസിൽ എത്തിയ ജഡേജ പത്തൊൻപതാം ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 22 റൺസ് പ്രസീദ് കൃഷ്ണക്ക് എതിരെ അടിച്ചെടുത്ത്. ഐപിൽ ക്രിക്കറ്റ് ചരിത്രത്തിൽ ആറാം തവണയാണ് ചെന്നൈ ടീം അവസാനത്തെ ബോളിൽ ജയിക്കുന്നത്.
ചെന്നൈ സൂപ്പർ കിങ്‌സ് ടീം സീസണിലെ എട്ടാം ജയത്തിനൊപ്പം പ്ലേഓഫിന്റെ കൂടി അരികിൽ എത്തിയെങ്കിലും ആരാധകരെ എല്ലാം പൂർണ്ണമായി നിരാശരാക്കുന്നത് നായകൻ ധോണിയുടെ മോശം ബാറ്റിങ് ഫോമാണ്. ഐപിൽ പതിനാലാമത്തെ സീസണിൽ ഫോം കണ്ടെത്തുവാൻ പോലും കഴിയാതെ വിഷമിപ്പിക്കുന്ന ധോണി ഇന്നലെ നാല് ബൗളുകളിൽ നിന്നും ഒരു റൺസ് നേടിയാണ് വിക്കറ്റ് നഷ്ടമാക്കിയത്. വരുൺ ചക്രവർത്തി എറിഞ്ഞ ബോളിൽ ധോണിയുടെ കുറ്റി തെറിക്കുകയായിരുന്നു. ധോണിക്ക് ഈ സീസണിൽ ഇതുവരെ മികച്ച സ്കോർ നേടുവാൻ കഴിഞ്ഞിട്ടില്ല. കൂടാതെ ഏറെ നിർണായക സാഹചര്യത്തിൽ ഇന്നലെ ധോണി കാഴ്ചവെച്ച പ്രകടനം ആരാധകരിൽ നിന്നും വിമർശനം ഉയരാൻ കാരണമായി കഴിഞ്ഞു.
അതേസമയം ഇന്നലത്തെ മത്സരത്തിന് പിന്നാലെ ധോണിക്ക് എതിരെ തന്റെ അധിപത്യം വീണ്ടും ഉറപ്പിക്കുകയാണ് സ്പിന്നർ വരുൺ ചക്രവർത്തി. ഐപിൽ കരിയറിൽ ധോണിയെ മൂന്നാമത്തെ തവണയാണ് താരം പുറത്താക്കുന്നത്. നേരത്തെ 2020ലെ ഐപിൽ സീസണിൽ രണ്ട് തവണയും ധോണിയെ വീഴ്ത്തിയ വരുൺ ചക്രവർത്തി ഇത്തവണയും ആ നേട്ടം ആവർത്തിച്ചു.താരത്തിന് എതിരെ 12 ബോളുകൾ കളിച്ച ധോണിക്ക് വെറും 10 റൺസ് നേടുവാൻ മാത്രമാണ് ഇത് വരെ കഴിഞ്ഞത്. കൂടാതെ പ്ലേഓഫിൽ ഇരു ടീമുകളും ഇടം നേടിയാൽ ധോണി ഇതിനുള്ള മറുപടി ബാറ്റ് കൊണ്ട് നൽകും എന്നാണ് ആരാധകർ അഭിപ്രായപെടുന്നത്
Year | Runs | Balls | Outs | Dots | 4s | 6s | SR | Avg |
2020 | 9 | 9 | 2 | 5 | 1 | 0 | 100 | 4.5 |
2021 | 1 | 3 | 1 | 2 | 0 | 0 | 33.3 | 1 |
Total | 10 | 12 | 3 | 7 | 1 | 0 | 83.3 | 3.3 |