രക്തം വരുന്ന കാൽമുട്ടുമായി ഫീൽഡിങ്ങിൽ സ്റ്റാറായി ഡൂപ്ലസ്സിസ് :കയ്യടിച്ച് ക്രിക്കറ്റ് ലോകം

Faf du Plessis Bleeding Knees CSK KKR

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ഏറ്റവും മികച്ച ത്രില്ലിംഗ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് കൊൽക്കത്തക്ക് എതിരെ അവസാന പന്തിൽ ജയം. രണ്ട് വിക്കറ്റിന് ജയിച്ച ചെന്നൈ ടീം ഐപിൽ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി. സീസണിലെ ഏറ്റവും സർപ്രൈസുകൾ നിറഞ്ഞ ഒരു മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയ ജഡേജയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ജയം അനായാസമാക്കിയത്. 8 പന്തിൽ 2 ഫോറും കൂടാതെ 2 സിക്സും അടക്കമാണ് ജഡേജ 22 റൺസ് നേടിയത് ജഡേജ തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. കൊൽക്കത്ത പേസറായ പ്രസീദ് കൃഷ്ണയുടെ പത്തൊൻപതാം ഓവറിൽ ജഡേജ നേടിയ 22 റൺസ് വഴിത്തിരിവായി മാറി.ബാറ്റിങ്ങിലും ഒപ്പം ബൗളിങ്ങിലും മികച്ചുനിന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ഫീൽഡിങ് മികവും ശ്രദ്ധേയമായി മാറി

Faf du Plessis Bleeding Knees 3

എന്നാൽ ഇന്നലത്തെ മത്സരത്തിന് പിന്നാലെയിപ്പോൾ ക്രിക്കറ്റ് ലോകത്തെ വാർത്തകളിൽ നിറയുന്നത് ചെന്നൈ സൂപ്പർ കിങ്‌സ് താരം ഫാഫ് ഡൂപ്ലസ്സിസ് പറക്കും ഫീൽഡിങ് തന്നെയാണ്.താരം ഐപിൽ ക്രിക്കറ്റിൽ മുൻപും അസാധ്യ ഫീൽഡിങ് മികവിനാലും അനേകം സൂപ്പർ ക്യാച്ചുമായി ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് എങ്കിലും താരത്തിന്റെ ഇന്നലെത്തെ കളിയിലെ കമ്മിറ്റ്മെന്റ് കൂടിയാണ് ഏറെ ശ്രദ്ധേയമായി മാറുന്നത്. മത്സരത്തിൽ വെങ്കടേഷ് അയ്യരുടെ ക്യാച്ച് എടുക്കാൻ ഡൈവ് ചെയ്യവേ ഫാഫ് ഡൂപ്ലസ്സിസിന്റെ കാലിന് പരിക്കേറ്റുവെന്നുള്ള സൂചന കണ്ടെത്തുകയാണ് ക്രിക്കറ്റ് പ്രേമികൾ. മത്സരത്തിൽ കൊൽക്കത്ത നായകൻ ഇയാൻ മോർഗൻ ക്യാച്ച് ബൗണ്ടറി ലൈൻ അരികിൽ നിന്നും ഫാഫ് ഡൂപ്ലസ്സിസ് ചാടി പിടിച്ചിരുന്നു. ഒരുവേള ബൗണ്ടറി ലൈൻ കടന്നുവെന്ന് കരുതിയ പന്ത് അസാധ്യ മെഴ്‌വഴക്കത്തോടെ കൈകളിലാക്കിയ താരം ഏറെ കയ്യടികൾ നേടിയിരുന്നു

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
Faf du Plessis Bleeding Knees 1

അതേസമയം ബൗണ്ടറി ലൈനിൽ സൂപ്പർ മാൻ ക്യാച്ച പിടിച്ച ഫാഫ് ഡൂപ്ലസ്സിസിന്റെ കാലിൽ നിന്നും ചോരപൊടിയുന്നതാണ് ആരാധകരെ അടക്കം അമ്പരപ്പിക്കുന്നത് ക്യാച്ച് എടുത്തത്തിനും പിന്നാലെ താരം കാലിലെ ചോരപൊടിയുന്നതാണ് മിക്ക ആരാധകരും കണ്ടെത്തിയത്. ഒരുവേള ഇത്ര ഗുരുതര പരിക്കിൽ വേദനകളാൽ പുളയുമ്പോൾ പോലും ടീമിനായി വളരെ ആത്മാർത്ഥയോടെ കളിക്കുന്നതിനെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. ചെന്നൈ സൂപ്പർ കിങ്സിലെ ബെസ്റ്റ് ക്യാച്ചർ എന്നാണ് ആരാധകർ ഡൂപ്ലസ്സിസിനെ വിശേഷിപ്പിക്കുന്നത്. ഇന്നലെ മത്സരത്തിൽ 30 പന്തിൽ 7 ഫോറുകൾ അടക്കം 43 റൺസ് താരം അടിച്ചെടുത്തിരുന്നു

Scroll to Top