ഇങ്ങനെ പോയാൽ ശരിയാവില്ല :ഇഷാൻ കിഷനെ ആശ്വസിപ്പിച്ച് വിരാട് കോഹ്ലി

ഐപിഎല്ലിൽ എല്ലാവരും വളരെ അധികം ആകാംക്ഷയോടെ കാത്തിരുന്ന ഒരു പോരാട്ടമാണ് ബാംഗ്ലൂർ :മുംബൈ മത്സരം. ഇന്നലെ നടന്ന മത്സരത്തിൽ 54 റൺസ് ജയം കരസ്ഥമാക്കിയ കോഹ്ലിപട വീണ്ടും പ്ലേഓഫ്‌ പ്രതീക്ഷ സജീവമാക്കുമ്പോൾ മുംബൈ ഇന്ത്യൻസ് ടീമിന് കിരീടം വീണ്ടും നഷ്ടമാകുന്ന സാഹചര്യമാണ് ഒരിക്കൽ കൂടി കാണുവാൻ സാധിക്കുന്നത്. ഈ സീസണിലെ തുടർച്ചയായ തോൽവി മുംബൈ ടീമിന് ഒരിക്കലും മറക്കാൻ കഴിയില്ല.മത്സരത്തിൽ മുംബൈ ടീമിന്റെ ബാറ്റിങ് നിര തകർന്നതാണ് ചാമ്പ്യൻ ടീമിന്റെ തോൽവിക്ക് കാരണമായി മാറി കഴിഞ്ഞത്. എന്നാൽ മോശം ഫോമിന്റെ പേരിൽ വിമർശനം കേൾക്കുന്ന മുംബൈ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഇഷാൻ കിഷന്‍റെ അരികിലേക്ക് മത്സരത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ വിരാട് കോഹ്ലി എത്തിയതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം.

ഈ ഐപിൽ സീസണിൽ ബാറ്റിങ് താളം കണ്ടെത്തുവാൻ കഴിയാതെ പൂർണ്ണ നിരാശയിലുള്ള ഇഷാൻ കിഷന്റെ ഒപ്പം എത്തിയ കോഹ്ലി താരത്തിനൊപ്പം ഏറെ നേരം സംസാരിക്കുന്നതും കാണുവാൻ സാധിച്ചു. ഇന്നലെ ഒൻപത് റൺസ് മാത്രം നേടിയ താരം സീസണിൽ എട്ട് കളികൾ കളിച്ചെങ്കിലും നേടിയത് വെറും 107 റൺസാണ്. ഐപിഎല്ലിലെ അടക്കം മികച്ച പ്രകടനത്തിനൊപ്പം ടി :20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് സ്ഥാനം നേടിയ താരം ബാറ്റിങ്ങിൽ പല തവണയും മോശം ഷോട്ടുകൾ കളിച്ചും വിക്കറ്റ് നഷ്ടമാക്കുകയാണ്. ഇന്ത്യൻ ടി :20 സ്‌ക്വാഡിലെ രണ്ടാം വിക്കറ്റ് കീപ്പർ കൂടിയാണ് താരം.

അതേസമയം മത്സരത്തിന് ശേഷം വളരെ ദീർഘനേരം കിഷനുമായി സംസാരിച്ച കോഹ്ലി താരത്തെ തോളിൽതട്ടി വളരെ ഏറെ അഭിനന്ദിക്കുകയും കൂടുതൽ മികച്ച ഫോമിനായി ആശ്വസിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ ഐപിൽ സീസണിൽ 500ൽ അധികം റൺസ് അടിച്ച ഇഷാൻ കിഷൻ ഫോമിലേക്ക് എത്തുന്നില്ല എങ്കിൽ പകരം മിന്നും ബാറ്റിങ് ഫോമിലുള്ള സഞ്ജു സാംസണെ ടി :20 ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തണം എന്നാണ് മിക്ക ആരാധകരും അഭിപ്രായപെടുന്നത്