ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാണ് ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്ന. വളരെ അധികം സീസണുകളിൽ ചെന്നൈക്കായി മികച്ച ബാറ്റിങ് മികവ് പുറത്തെടുത്തിട്ടുള്ള റെയ്നയുടെ മോശം ഫോർമാണ് നിലവിൽ ക്രിക്കറ്റ് ലോകം സജീവ ചർച്ചയാക്കി മാറ്റുന്നത്. മോശം ഫോമിൽ തുടരുന്ന റെയ്നക്ക് ഇന്നലെ രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിൽ പോലും തന്റെ താളം നേടാൻ കഴിഞ്ഞിട്ടില്ല. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ എത്തിയ റെയ്നക്ക് 5 ബോളിൽ നിന്നും 3 റൺസ് മാത്രമാണ് നെടുവാൻ സാധിച്ചത്. സീസണിലെ 9 കളികൾ ജയിച്ച ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് പ്ലേഓഫ് യോഗ്യത നെടുവാനായി കഴിഞ്ഞിട്ടുണ്ട് എങ്കിൽ വിശ്വസ്ത താരം കരിയറിലെ മോശം ഫോമിൽ തുടരുന്നത് ചെന്നൈ ടീം മാനേജ്മെന്റിനെയും ഒപ്പം നായകൻ ധോണിയെയും അലട്ടുന്നുണ്ട്.
ചെന്നൈ ടീമിനായി മിക്ക ഐപിഎല്ലിലെ സീസണുകളിലും 400ൽ അധികം റൺസ് അടിച്ചെടുത്തിട്ടുള്ള റെയ്ന 5000ലധികം റൺസ് അടിച്ചിട്ടുള്ള ചുരുക്കം താരമാണ്. അതേസമയം റെയ്നയുടെ ഈ ഐപിൽ സീസണിലെ മോശം ഫോം തുടരുന്നത് ചെന്നൈ ടീമിന്റെ കിരീടം പ്രതീക്ഷകൾക്ക് കൂടി തിരിച്ചടിയാണെന്ന് പറയുകയാണ് മുൻ സൗത്താഫ്രിക്കൻ താരമായ ഷോൺ പൊള്ളോക്ക്.റെയ്നയുടെ ആ പഴയ മികവ് തനിക്ക് കാണുവാൻ കഴിയുന്നില്ല എന്നും പറഞ്ഞ പൊള്ളോക്ക് ഈ ഒരു സീസൺ ഒരുകാലത്തും സുരേഷ് റെയ്ന പോലെ ഒരു താരം ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കില്ല എന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
“റെയ്നക്ക് എന്തെക്കോയോ പരിക്ക് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.എല്ലാ കാലത്ത് ഫീൽഡിങ്ങിൽ ഓടി നിൽക്കുന്ന റെയ്നയെ നമുക്ക് കാണുവാനാകുന്നില്ല ആ പഴയ മികവും വേഗതയും ഞാൻ അവനിൽ ഇപ്പോൾ കാണുന്നില്ല.എല്ലാം ഐപിൽ സീസണിലും ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും ഷോട്ടുകൾ പായിക്കാൻ റെയ്നക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ നാം അത് ഇപ്പോൾ അവനിൽ കാണുന്നില്ല. ഇന്നലെ കളിയിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ എത്തിയ അവന് വീണ്ടും തന്റെ ഫോമിലേക്ക് എത്താനായില്ല.ഉത്തപ്പക്ക് പകരം ഒരു അവസരം ചെന്നൈ സൂപ്പർ കിങ്‌സ് ടീം നൽകാൻ ശ്രമിക്കണം “മുൻ താരം അഭിപ്രായം വിശദമാക്കി