പഞ്ചാബ് തോൽവിക്ക് കാരണം ഈ തീരുമാനമോ :കട്ട കലിപ്പിൽ രാഹുൽ

kl rahul snico

ഐപിൽ പതിനാലാം സീസൺ പ്ലേഓഫ്‌ യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇന്ന് നടന്ന വളരെ നിർണായകമായ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ടീമിനെ 6 റൺസിന് തോൽപ്പിച്ച ബാംഗ്ലൂർ ടീം സീസണിലെ എട്ടാമത്തെ ജയമാണ് കരസ്ഥമാക്കിയത്. നിലവിൽ പോയിന്റ് ടേബിൾ 8 ജയവുമായി മൂന്നാം സ്ഥാനത്തേക്കുയർന്ന ബാംഗ്ലൂർ ടീം മറ്റൊരു പ്ലേഓഫ്‌ യോഗ്യതയും ഒപ്പം കിരീട പ്രതീക്ഷയും ശക്തമാക്കി. ഐപിഎല്ലിൽ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ബാംഗ്ലൂർ ടീമിന് ഇത്തവണ കപ്പ് നേടാം എന്നാണ് ആരാധകർ അടക്കം ഇപ്പോൾ പ്രതീക്ഷിക്കുന്നത്.നിർണായകമായ ഈ ഒരു മത്സരത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂർ ടീമിന് മാക്സ്വെൽ, ഡിവില്ലേഴ്‌സ് എന്നിവരുടെ പോരാട്ടമാണ് മികച്ച സ്കോറും ഒപ്പം മികച്ച ജയവും നൽകിയത്.

ബാംഗ്ലൂർ ടീം ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ഉയർത്തിയ പിന്തുടർന്ന പഞ്ചാബ് കിങ്സ് ടീമിനായി പതിവ് പോലെ രാഹുൽ :അഗർവാൾ സഖ്യം മികച്ച തുടക്കം നൽകി.വെറും 10 ഓവറിൽ 90 റൺസ് അടിച്ചെടുത്ത ഇവർ ഇരുവർക്കും ശേഷം പഞ്ചാബ് കിംഗ്സ് തകരുന്നതാണ് പിന്നീട് കണ്ടത്.രാഹുൽ 39 റൺസുമായി തിളങ്ങിയപ്പോൾ വീണ്ടും ഒരു അർദ്ധ സെഞ്ച്വറി നേടുവാൻ മായങ്ക് അഗർവാളിന് സാധിച്ചു.42 ബോളിൽ 6 ഫോറും 2 സിക്സും അടക്കം 57 റൺസ് അടിച്ചെടുത്ത മായങ്ക് അഗർവാളിന്റെ വിക്കറ്റ് നഷ്ടമായതാണ് പഞ്ചാബ് ടീമിന് തിരിച്ചടിയായി മാറിയത്.ശേഷം വന്ന എല്ലാവരും വിക്കറ്റ് നഷ്ടമാക്കിയത് മറ്റൊരു തോൽവിയാണ് പഞ്ചാബിന് നൽകിയത്. ബാംഗ്ലൂർ ടീമിനായി നാല് ഓവറിൽ വെറും 29 റൺസ് വഴങ്ങി ചാഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഈ ഒരു തോൽവിയോടെ സീസണിൽ നിന്നും പഞ്ചാബ് ടീം പുറത്തായി.

See also  "തോറ്റത് മുംബൈയാണ്, ഹർദിക്കല്ല. അവനെ പഴിക്കേണ്ടതില്ല"- പിന്തുണയുമായി പൊള്ളാർഡ്.

അതേസമയം മത്സരത്തിൽ വളരെ ഏറെ നാടകീയമായ ഒരു സംഭവം നടന്നത് ക്രിക്കറ്റ്‌ ലോകത്ത് ഏറെ ചർച്ചയായി മാറുകയാണ് ഇപ്പോൾ. ബാംഗ്ലൂർ ടീമിന്റെ ബാറ്റിങ് നടക്കവേയാണ് വിവാദപരമായ ഒരു തീരുമാനം മൂന്നാം അമ്പയറുടെ ഭാഗത്ത്‌ നിന്നും സംഭവിച്ചത്.നിർണായക മത്സരത്തിൽ ബാംഗ്ലൂർ ടീം ഓപ്പണിങ് ബാറ്റ്‌സ്മാൻ പടിക്കലിന്റെ ക്യാച്ചുമായി ബന്ധപ്പെട്ടാണ് വമ്പൻ വിവാദമുയർന്നത്

വിരാട് കോഹ്ലി :പടിക്കൽ ഓപ്പണിങ് ബാറ്റിങ് നടക്കവേയാണ് എട്ടാം ഓവറിലെ മൂന്നാം പന്തിൽ ബിഷ്ണോക്ക് എതിരെ വമ്പൻ റിവേഴ്‌സ് ഷോട്ട് കളിച്ച പടിക്കലിന് പിഴച്ചു. കൂടാതെ യുവ സ്പിന്നറുടെ പന്ത് പടിക്കൽ ബാറ്റിൽ തട്ടിയെന്നോയെന്നുള്ള സംശയം കൂടി പഞ്ചാബ് ടീമികലെ എല്ലാ താരങ്ങളിൽ ഉയർന്ന് കഴിഞ്ഞു.ഷോട്ട് കളിക്കുന്നതിനിടയിൽ പടിക്കൽ ബാറ്റിൽ ബോ ഉരസിയെന്നുള്ള സംശയത്തിൽ വിക്കറ്റ് കീപ്പർ ലോകേഷ് രാഹുലും ഒപ്പം ബൗളറൂം അപ്പീൽ ചെയ്തെങ്കിലും ഓൺ ഫീൽഡ് അമ്പയർ ഔട്ട്‌ നൽകിയില്ല. കൂടാതെ രാഹുൽ നൽകിയ ഡീആർഎസ്‌ തീരുമാനത്തിലൂടെ പുത്തൻ വിവാദം സൃഷ്ടിച്ചത്.രാഹുൽ റിവ്യൂ പരിശോധിച്ച മൂന്നാം അമ്പയറും നോട് ഔട്ട്‌ വിധിച്ചു.

എന്നാൽ മൂന്നാം അമ്പയർ പരിശോധന നടക്കുന്ന സമയത്താണ് പടിക്കലിന്റെ ഗ്ലൗസിൽ തട്ടിയതായുള്ള സംശയം കൂടി ഉണർന്നത്.റിവ്യൂ സ്‌നിക്കോയിൽ ഗ്ലൗസ് എത്തുന്ന സമയം ചില അടയാളങ്ങൾ കൂടി കാണിച്ചെങ്കിലും മൂന്നാം അമ്പയർ ഔട്ട്‌ അല്ലെന്നാണ് വിധിച്ചത്. ടെലിവിഷൻ റിപ്ലെകൾ കണ്ട പഞ്ചാബ് കിങ്‌സ് ടീം അതേസമയം ഔട്ട്‌ എന്നുള്ള ഉറച്ച വിശ്വാസത്തിലായിരുന്നു. കൂടാതെ മൂന്നാം അമ്പയർ സർപ്രൈസ് തീരുമാനത്തിൽ ഞെട്ടിയ രാഹുൽ അമ്പയർക്ക് കൂടി അരികിൽ എത്തി തന്റെ നിരാശയും വ്യക്തമാക്കി

Scroll to Top