അടുത്ത ലേലത്തിൽ കോടികൾ നേടും അവൻ :പുകഴ്ത്തി സഞ്ജയ്‌ മഞ്ജരേക്കർ

ഐപിൽ പതിനാലാം സീസണിലെ ഏറ്റവും വലിയ വിസ്മയമായി ഇതിനകം തന്നെ മാറുകയാണ് കൊൽക്കത്ത ടീമിലെ ഓപ്പണർ വെങ്കടേഷ് അയ്യർ. ഈ ഒരൊറ്റ സീസണിലെ കളി മികവിനാൽ വളരെ അധികം ആരാധകരെ സൃഷ്ടിച്ച താരം പന്ത് കൊണ്ടും വെടിക്കെട്ട് ബാറ്റിങ് കരുത്തിലും ഭാവി വാഗ്ദാനമായി എല്ലാ ക്രിക്കറ്റ്‌ പ്രേമികൾക്കുമിടയിൽ തന്നെ അറിയപെടുന്നുണ്ട്. കൂടാതെ താരം കാഴ്ചവെക്കുന്ന ആൾറൗണ്ട് മികവ് ഭാവി ഇന്ത്യൻ ടീമിനുള്ള ഒരു അനുഗ്രഹമാണ് എന്നും മുൻ താരങ്ങൾ അടക്കം ഇപ്പോൾ അഭിപ്രായപെടുന്നുണ്ട്. സീസണിൽ 5 മത്സരങ്ങൾ മാത്രം കളിച്ച വെങ്കടേഷ് അയ്യർ 193 റൺസ് അടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 5 മത്സരങ്ങളിൽ 2 തവണയും ഫിഫ്റ്റി പ്ലസ് സ്കോർ നേടിയ താരം ഒരു എതിർ ബൗളർമാർക്കും അവസരങ്ങൾ നൽകാത്ത ബാറ്റിങ് പ്രകടനമാണ് ഓരോ മത്സരത്തിലും ആവർത്തിക്കുന്നത്.41, 53,18,14,67 എന്നിങ്ങനെയാണ് ഇടംകയ്യൻ താരം അടിച്ചെടുത്ത സ്കോറുകൾ.

എന്നാൽ താരത്തിന്റെ ക്രിക്കറ്റ്‌ ഭാവി എങ്ങനെയാകും എന്നുള്ള നിർണായക പ്രവചനം നടത്തുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കർ. നിലവിൽ മോശം ബാറ്റിങ് ഫോമിലുള്ള കൊൽക്കത്ത ബാറ്റിങ് നിരക്ക് വലിയ സഹായകമാണ് വെങ്കടേഷ് അയ്യറിന്റെ ബാറ്റിങ് എന്നും പറഞ്ഞ മഞ്ജരേക്കർ സീസണിൽ തുടർന്നും സമാനായ മികവ് വെങ്കടേശ് അയ്യർ ആവർത്തിച്ചാൽ അത് താരത്തിന് വരാനിരിക്കുന്ന ലേലത്തിൽ വലിയ നേട്ടങ്ങൾ സമ്മാനിക്കും എന്നും മുൻ ഇന്ത്യൻ താരം മഞ്ജരേക്കർ തുറന്ന് പറഞ്ഞു.ബാറ്റ്‌സ്മാൻ റോൾ കൂടാതെ കൊൽക്കത്ത ടീമിനായി ഇപ്പോൾ ഡെത്ത് ബൗളിംഗ് കൂടി താരം ഭംഗിയായി തന്നെ നിർവഹിക്കുന്നുണ്ട്. സീസണിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തുവാൻ വെങ്കടേശ് അയ്യർക്ക് സാധിച്ചു.

“അവന്റെ മികച്ച പ്രകടനം അടുത്ത മെഗാ താരലേലത്തിൽ വളരെ നിർണായകമായി മാറും.വെങ്കടേഷ് അയ്യറുടെ നിലവിലെ ഐപിഎല്ലിലെ മാത്രം നേട്ടങ്ങൾ കൂടാതെ ആഭ്യന്തര ക്രിക്കറ്റിലെ റെക്കോർഡുകൾ കൂടി നോക്കൂ. ആഭ്യന്തര ക്രിക്കറ്റിൽ 47ന് അരികിലാണ് ശരാശരി.എന്റെ വിശദമായ അഭിപ്രായം അടുത്ത ലേലത്തിൽ അവൻ 12കോടി മുതൽ 14 കോടി വരെ അടുത്ത ലേലത്തിൽ കരസ്ഥമാക്കും. എങ്ങനെ ഒരു സാഹചര്യത്തെ നേരിടണം എന്നും അറിയാവുന്ന ബാറ്റ്‌സ്മാനാണ് അവൻ. കൂടാതെ സമ്മർദ്ദഘട്ടത്തിലും മികവോടെ ബൗൾ ചെയ്യുവാൻ അവന് സാധിക്കുന്നു” മഞ്ജരേക്കർ നിരീക്ഷിച്ചു