അവൻ ഇല്ലെങ്കിൽ പരമ്പര ഇന്ത്യ ജയിച്ചേനെ :തുറന്ന് പറഞ്ഞ് മുൻ താരം

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ച് 1-1 ഒപ്പം നിൽക്കുമ്പോൾ ക്രിക്കറ്റ്‌ ആരാധകരെ എല്ലാം തന്റെ ബാറ്റിങ് ഫോം കാരണം ഞെട്ടിക്കുകയുമാണ് ഇംഗ്ലണ്ട് ടീം നായകൻ ജോ റൂട്ട്. കരിയറിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് ഫോമിലുള്ള ജോ റൂട്ട് ഈ ടെസ്റ്റ്‌ പരമ്പര എക്കാലത്തെയും മികച്ച പരമ്പരയാക്കി മാറ്റുകയാണ്. നേരത്തെ തന്റെ ക്യാപ്റ്റൻസിക്കും എതിരെ ഉയർന്ന രൂക്ഷ വിമർശനത്തെ നേരിടും വിധത്തിലുള്ള പ്രകടനമാണ് താരം ആവർത്തിക്കുന്നത്. പരമ്പരയിൽ കളിച്ച മൂന്ന് ടെസ്റ്റിലുംജോ റൂട്ട് ഇതിനകം സെഞ്ച്വറി നേടി കഴിഞ്ഞു. താരം പരമ്പരയിലെ മാൻ ഓഫ് ദി സീരിസ് പുരസ്‌കാരം നേടുമെന്നുള്ള പല ക്രിക്കറ്റ്‌ നിരീക്ഷകരുടെയും അഭിപ്രായത്തിന് പിന്നാലെ താരത്തെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ഓസീസ് താരം ഉസ്മാൻ ഖവാജ.

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയിൽ പലരും വിരാട് കോഹ്ലിയുടെയും ടീമിന്റെയും പൂർണ്ണ മേധാവിത്വമാണ് മുൻപ് തന്നെ പ്രവചിച്ചത് എങ്കിലും ടീം ഇന്ത്യക്ക് കനത്ത വെല്ലുവിളിയായി ഇതിനകം മാറിയത് നായകൻ ജോ റൂട്ടാണ് എന്നും പറഞ്ഞ ഉസ്മാൻ ഖവാജ വരാനിരിക്കുന്ന രണ്ട് ടെസ്റ്റ്‌ മത്സരങ്ങളിലും റൂട്ടിന്റെ വിക്കറ്റ് വീഴ്ത്താനാണ് കോഹ്ലിയുടെ ഇന്ത്യൻ ടീം ശ്രദ്ധിക്കേണ്ടത് എന്നും ഉസ്മാൻ ഖവാജ നിരീക്ഷിച്ചു.

“റൂട്ട് തന്റെ ടെസ്റ്റ്‌ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് എന്നും നമ്മുക്ക് എല്ലാം ഈ പ്രകടനം കാണുമ്പോൾ ഏറെ വ്യക്തമാണ്. പക്ഷേ എന്റെ അഭിപ്രായം ഈ ടെസ്റ്റ്‌ പരമ്പരയിൽ റൂട്ട് ഫോമിലേക്ക് എത്തിയിരുന്നില്ല എങ്കിൽ ഉറപ്പായും ടെസ്റ്റ്‌ പരമ്പര ഇന്ത്യ 3-0ന് കരസ്ഥമാക്കിയേനെ. എന്ത് മനോഹരമായിട്ടാണ് റൂട്ട് ഈ ടെസ്റ്റ്‌ പരമ്പരയിൽ കളിക്കുന്നത്. അദ്ദേഹം ഒരു ക്ലാസ്സ്‌ ബാറ്റ്‌സ്മാനാണ്. റൂട്ടിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ വീഴ്ത്തുവാനായി കഴിഞ്ഞാൽ ഇന്ത്യക്ക് ജയം എളുപ്പം നേടാം “ഉസ്മാൻ ഖവാജ അഭിപ്രായം വ്യക്തമാക്കി

കൂടാതെ വിരാട് കോഹ്ലിയെ കുറിച്ചും ഉസ്മാൻ ഖവാജ മനസ്സ് തുറന്നു. “തന്റെ ഫോം വീണ്ടെടുക്കുവാൻ കോഹ്ലിക്ക് തന്നെ വളരെ ആഗ്രഹമുണ്ട്. ഇംഗ്ലണ്ട് ടീമിൽ റൂട്ട് എന്താണോ ചെയ്യുന്നത് അത് ഇന്ത്യക്കായി കളിക്കാനാണ് കോഹ്ലി ഇഷ്ടപെടുക “മുൻ ഓസ്ട്രേലിയൻ താരം പറഞ്ഞു

Previous articleഭയക്കണം തോൽ‌വിയിൽ നിന്നും പരമ്പര ജയിച്ചവരാണ് അവർ :ഇംഗ്ലണ്ടിന് ഭീഷണി നൽകി നാസിർ ഹുസൈൻ
Next articleകളിച്ചത് വെറും 86 ടെസ്റ്റുകൾ. എന്നാൽ ലോക ക്രിക്കറ്റിലെ ബോളിംഗ് പതാകാവാഹകരിൽ അയാളുടെ സ്ഥാനം പ്രഥമഗണനീയമാണ്