ഭയക്കണം തോൽ‌വിയിൽ നിന്നും പരമ്പര ജയിച്ചവരാണ് അവർ :ഇംഗ്ലണ്ടിന് ഭീഷണി നൽകി നാസിർ ഹുസൈൻ

Virat Kohli celebration

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരക്കായി കാത്തിരുന്ന ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം ആവേശം പകരുന്ന വിധമാണ് ലീഡ്സിൽ ഇംഗ്ലണ്ട് ടീമിന്റെ നിർണായക ഇന്നിങ്സ് ജയം. ലോർഡ്‌സ് ടെസ്റ്റിൽ നാണംകെട്ട തോൽവി വഴങ്ങിയ ജോ റൂട്ടിനും സംഘത്തിനും ആത്മവിശ്വാസം നൽകുന്ന ജയമാണ് ലീഡ്സിൽ പിറന്നത് എങ്കിലും ഇന്ത്യൻ ടീമിന് ശേഷിക്കുന്ന രണ്ട് ടെസ്റ്റ്‌ മത്സരംങ്ങളിൽ ജയത്തോടെ തന്നെ തിരിച്ചുവരുവാൻ കഴിയുമെന്നാണ് എല്ലാ ആരാധകരും വിശ്വസിക്കുന്നത്. മുൻപും സമാനമായ തോൽവികൾ നേരിട്ട ടീം ഇന്ത്യക്ക് ലീഡ്സിലെ തോൽവിക്ക് മധുര പ്രതികാരം വരാനിരിക്കുന്ന രണ്ട് ടെസ്റ്റ്‌ മത്സരത്തിലും സാധിക്കുമെന്നുള്ള വൻ പ്രവചനം നടത്തുകയാണ് ഇപ്പോൾ മുൻ ഇംഗ്ലണ്ട് താരം നാസിർ ഹുസൈൻ

ലീഡ്സിൽ ഇന്നിങ്സ് തോൽവി വഴങ്ങി തോൽവികൾ മാത്രം കാത്തിരിക്കുന്ന ടീമല്ല വിരാട് കോഹ്ലിയുടെ ഇന്ത്യ എന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് താരമായ നാസിർ ഹുസൈൻ.നേരത്തെ ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ 36 റൺസിൽ പുറത്തായ ഇന്ത്യൻ ടീം പിന്നീട് ഐതിഹാസിക പരമ്പര ജയം നേടിയ ചരിത്രമുണ്ട് എന്നും ഓർമിപ്പിക്കുകയാണ് നാസിർ ഹുസൈൻ.

See also  വേറെ വിക്കറ്റ് കീപ്പറെ നോക്കണ്ട, ലോകകപ്പിനായി റിഷഭ് പന്ത് റെഡി. പിന്തുണ നൽകി പീറ്റേഴ്സൺ.

“ലീഡ്സിൽ ഇംഗ്ലണ്ട് ടീം നേടിയത് മികച്ച ജയം തന്നെയാണ്. പക്ഷെ ഒരിക്കലും ഈ ഇന്ത്യൻ ടീമിനെ തള്ളിക്കളയുവാനും നമുക്ക് കഴിയില്ല. വരാനിരിക്കുന്ന രണ്ട് ടെസ്റ്റിലും ഇന്ത്യൻ ബൗളിംഗ് നിരക്ക് ഏറെ അനുകൂലമായ സാഹചര്യമാണുള്ളത്. നേരത്തെ ഓസ്ട്രേലിയക്ക് എതിരായ ആദ്യത്തെ ടെസ്റ്റിൽ വെറും 36 റൺസിൽ പുറത്തായ ഇന്ത്യൻ ടീമാണ് ഇത്. അവർ മോശം സാഹചര്യം പോലും നേരിട്ടാണ് ശീലിച്ചിട്ടുള്ളത്. അതിനാൽ ഇംഗ്ലണ്ട് ടീം വരുന്ന രണ്ട് മത്സരത്തിലും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ അലസമായി നേരിടരുത് “നാസിർ ഹുസൈൻ മുന്നറിയിപ്പ് നൽകി

അതേസമയം വിരാട് കോഹ്ലിയുടെ മോശം ഫോമിനെ കുറിച്ചും നാസിർ ഹുസൈൻ വാചാലനായി. “വിരാട് കോഹ്ലി ഇപ്പോൾ തന്റെ കരിയറിലെ ഒരു മോശം ഫോമാണ് നേരിടുന്നത് പക്ഷേ ഏതൊരു ബൗളിംഗ് നിരക്കും എതിരെ ശക്തമായി ബാറ്റിങ് മികവിൽ തിരിച്ചുവരുവാൻ കഴിയുന്ന ഒരു താരമാണ് കോഹ്ലി “മുൻ ഇംഗ്ലണ്ട് താരം അഭിപ്രായം വ്യക്തമാക്കി

Scroll to Top