തോൽപിക്കാനാവില്ല മക്കളെ, ഇത് മുംബൈ ആണ്. ഹർമൻപ്രീതിന്റെ അഴിഞ്ഞാട്ടത്തിൽ മുംബൈക്ക് വിജയം

0
2

യുപിയ്ക്കെതിരായ വുമൺസ് പ്രീമിയർ ലീഗ് മത്സരത്തിൽ മുംബൈക്ക് വിജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 8 വിക്കറ്റുകൾക്കായിരുന്നു മുംബൈ വിജയം കണ്ടത്. സൈഗാ ഇഷാഖിന്റെ കിടിലൻ ബോളിങ്ങും, മുൻനിരയുടെ കിടിലൻ ബാറ്റിംഗുമാണ് മത്സരത്തിൽ മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. മുംബൈയുടെ ടൂർണമെന്റിലെ നാലാം വിജയമാണിത്. ഈ വിജയത്തോടെ മുംബൈ തങ്ങളുടെ ഫൈനൽ സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്.

FrCYdHQaQAA85XB

മത്സരത്തിൽ ടോസ് നേടിയ യുപി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അലക്സ് ഹീലി പതിവുപോലെ തന്നെ മത്സരത്തിൽ യുപിക്കായി ക്രീസിൽ ഉറച്ചു. എന്നാൽ മറുവശത്ത് വിക്കറ്റുകൾ നഷ്ടമായത് യുപി വാരിയേഴ്സിനെ ബാധിച്ചിരുന്നു. എന്നാൽ നാലാം വിക്കറ്റിൽ ടാലിയ മക്ഗ്രാത്തും അലക്സ് ഹീലിക്ക് പിന്തുണ നൽകിയതോടെ യുപി തിരികെ ട്രാക്കിലെത്തി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 82 റൺസിന്റെ കൂട്ടുകെട്ടായിരുന്നു ഉണ്ടാക്കിയത്. ഹീലി 46 പന്തുകളിൽ 58 റൺസ് നേടിയപ്പോൾ, 37 പന്തുകളിൽ 50 റൺസായിരുന്നു മഗ്രാത്തിന്റെ സംഭാവന. എന്നാൽ അവസാന ഓവറുകളിൽ യുപി ബാറ്റർമാരെ പിടിച്ചു കെട്ടുന്നതിൽ മുംബൈ വിജയിച്ചു. അങ്ങനെ യുപി സ്കോർ 159ൽ ഒതുങ്ങുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ മുംബൈക്കായി യഷ്ടിക ഭാട്ടിയ(42) ആക്രമിച്ചാണ് തുടങ്ങിയത്. എന്നാൽ ഹെയിലി മാത്യൂസിന്(12) വേണ്ട രീതിയിൽ സംഭാവന നൽകാൻ സാധിക്കാതെ പോയി. പക്ഷേ മൂന്നാം വിക്കറ്റിൽ നാറ്റ് സിവറും ഹർമൻപ്രീറ്റ് കോറും മുംബൈക്കായി അടിച്ചു തകർത്തു. ഹർമൻപ്രീത് കൗർ 33 പന്തുകളിൽ 53 റൺസ് ആണ് നേടിയത്. നാറ്റ് സിവർ 31 പന്തുകളിൽ 45 റൺസ് നേടി. മത്സരത്തിൽ 8 വിക്കറ്റുകൾക്കായിരുന്നു മുംബൈയുടെ തകർപ്പൻ വിജയം.

മുംബൈയുടെ ടൂർണമെന്റിലെ നാലാം വിജയമാണ് യുപിക്കെതിരെ ഉണ്ടായത്. ടൂർണമെന്റിൽ ഇതുവരെ പരാജയം നേരിടാത്ത ടീമാണ് മുംബൈ. അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് യുപിക്കെതിരായ മത്സരത്തിലെ വിജയം. എന്നിരുന്നാലും മധ്യ ഓവർ ബോളിങ്ങിൽ മുംബൈ കുറച്ചധികം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. നാളെ വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here