വിരമിച്ചിട്ട് കളിക്കാനെത്തിയിട്ടും രക്ഷയില്ല :വീണ്ടും നാണക്കേട്

IMG 20210815 160120 scaled

ക്രിക്കറ്റ്‌ ലോകത്തെയും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെയും എല്ലാം വളരെ അധികം ഞെട്ടിച്ചാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ താരം ഉന്മുദ് ചന്ദ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി ഇനി കളിക്കില്ല എന്ന് പ്രഖ്യാപിച്ച താരം യു . എസ്‌ ക്രിക്കറ്റ്‌ ലീഗിൽ കളിച്ചാണ് തന്റെ പുത്തൻ ക്രിക്കറ്റ്‌ കരിയറിന് തുടക്കം കുറിക്കുക എന്നും വിശദീകരിച്ചിരുന്നു.കാലിഫോർണിയയിൽ നടക്കുന്ന മൈനർ ക്രിക്കറ്റ്‌ ലീഗിൽ തന്റെ ആദ്യ മത്സരം കളിച്ച താരത്തിന് പക്ഷേ പ്രതീക്ഷിച്ച ഒരു തുടക്കമല്ല ലഭിക്കുന്നത്. മുൻ ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റനായ താരം മറ്റൊരു അപൂർവ്വ നാണക്കേടിന്റെ റെക്കോർഡിനൊപ്പമാണ് ടി :20 ലീഗിൽ അരങ്ങേറ്റം കുറിച്ചത്.

സിലിക്കോൻ വാലി സ്ട്രൈക്കേഴ്സിനായി ആദ്യത്തെ മത്സരം കളിക്കാനെത്തിയ താരത്തിന് പക്ഷേ താൻ നേരിട്ട മൂന്നാം പന്തിൽ വിക്കറ്റ് നഷ്ടമാകുവാനായിരുന്നു വിധി. മൂന്നാം പന്തിൽ തന്നെ ഓപ്പണിങ് ബാറ്റ്‌സ്മാൻ ഉന്മുദ് ചന്ദിന്റെ വിക്കറ്റ് ഉടൻ നഷ്ടമായത് താരത്തിന്റെ ഒട്ടനവധി ആരാധകർക്കും നിരാശ മാത്രമാണ് നൽകിയത്.നേരത്തെ തന്റെ വിരമിക്കൽ പ്രഖ്യാപനത്തിൽ ഭാവി ക്രിക്കറ്റിനെ കുറിച്ചും താരം വാചാലനായിരുന്നു. ഏറെ അവസരങ്ങൾ തനിക്ക് പക്ഷേ ക്രിക്കറ്റ്‌ കരിയറിൽ ലഭിച്ചില്ല എന്നും ചന്ദ് തുറന്ന് പറഞ്ഞിരുന്നു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

അതേസമയം ഭാവി വിരാട് കോഹ്ലി എന്നൊരു വിശേഷണം സ്വന്തമാക്കിയ താരം 2012ലെ അണ്ടർ19 കിരീടവും കരസ്ഥമാക്കിയ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റനായിരുന്നു. അതേസമയം വെറും ഇരുപത്തിയെട്ടുക്കാരനായ ഉന്മുദ് ചന്ദിന് പക്ഷേ ഇന്ത്യൻ ദേശീയ കുപ്പായത്തിൽ അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലിൽ രാജസ്ഥാൻ ,ഡൽഹി,മുംബൈ ഇന്ത്യൻസ് എന്നിങ്ങനെ ടീമുകൾക്ക് ഒപ്പം കളിച്ചിട്ടുള്ള താരത്തിന് പക്ഷേ പ്രതീക്ഷിച്ച പോലൊരു മികവിലേക്കുയരുവാൻ സാധിച്ചിട്ടില്ല.

Scroll to Top