ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ പാതിവഴിൽ ഉപേക്ഷിച്ച ബിസിസിഐ നടപടി ക്രിക്കറ്റ് പ്രേമികളെ ഏറെ അമ്പരപ്പിച്ചിരുന്നു. ഇത്തവണത്തെ ഐപിൽ സീസന്റെ ഭാഗമായ ചില താരങ്ങൾക്ക് കോവിഡ് സ്ഥിതീകരിച്ചതോടെയാണ് ബിസിസിഐ കടുത്ത നടപടിയിലേക്ക് കടന്നത് .
എന്നാൽ ഇപ്പോൾ ഐപിഎല്‍ സംഘാടനത്തിനെതിരെ അതി രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസര്‍ ഹുസൈൻ രംഗത്തെത്തി .ടൂർണമെന്റ് മുൻപേ നിർത്തേണ്ടതായിരുന്നു എന്ന് പറഞ്ഞ താരം ബിസിസിഐയെ കടുത്ത ഭാഷയിൽ വിമർശിച്ചു .
“ഐപിഎല്‍ കളിക്കുന്ന താരങ്ങള്‍ ഒരിക്കലും വിഡ്ഢികളൊന്നുമല്ല.ഇപ്പോൾ ഇന്ത്യയില്‍ എന്താണ് സംഭിക്കുന്നതെന്ന വ്യക്തമായ ധാരണയുള്ളവരാണ് അവര്‍. ഓക്സിജന് വേണ്ടി മനുഷ്യര്‍ ഇന്ത്യയിൽ യാചിക്കുന്നത് കളിക്കാര്‍ ടെലിവിഷന്‍ ന്യൂസുകളില്‍ വളരെയേറെ വ്യക്തമായി മനസ്സിലാക്കുന്നുണ്ടാകും .ഇപ്പോൾ ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും മോശം സാഹചര്യമായിട്ടും ബിസിസിഐ എങ്ങനെയാണ് ടൂര്‍ണമെന്റ് ഇത്ര ദിവസവും മുന്നോട്ടുകൊണ്ടുപോകാന്‍ ധൈര്യം കാണിച്ചത് . ഈ മോശം അവസ്ഥയിൽ ഇന്ത്യയിലെ ഐപിൽ മത്സരങ്ങൾ എങ്ങനെ തുടരുവാൻ തോന്നി. ആഴ്ച്ചകള്‍ക്ക് മുമ്പ് തന്നെ ഐപിഎല്‍ മത്സരങ്ങൾ എല്ലാം തന്നെ മാറ്റിവെയ്ക്കേണ്ടതായിരുന്നു “മുൻ ഇംഗ്ലണ്ട് താരം വിമർശനം കടുപ്പിച്ചു .
നേരത്തെ ഐപിൽ മത്സരങ്ങൾ മാറ്റിവെക്കുവാൻ ബിസിസിഐ ഏറെ വൈകിയെന്ന വിമർശനം മുൻ പാക് താരം അക്തറും ഉന്നയിച്ചിരുന്നു . 2 ആഴ്ചകൾ മുൻപേ ഐപിൽ മത്സരങ്ങൾ അവസാനിക്കുവാൻ ബിസിസിഐ ശ്രമിച്ചിരുന്നേൽ അത് നന്നായേനെ എന്നാണ് അക്തറുടെ അഭിപ്രായം .



