ഇത്തവണ ഐപിഎല്ലിൽ അടിമുടി ബിസിസിഐക്ക് പിഴച്ചോ : എങ്ങനെ കോവിഡ് താരങ്ങൾക്കിടയിൽ പടർന്നു എന്നത് പറയുവാനാവില്ലയെന്ന് ഗാംഗുലി

ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം ഐപിൽ തന്നെയാണ് .  താരങ്ങൾക്കിടയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സീസണിലെ അവശേഷിക്കുന്ന എല്ലാം നീട്ടിവെച്ച ബിസിസിഐ ഐപിൽ പതിനാലാം സീസൺ അനിശ്ചിത കാലത്തേക്ക്  നിർത്തിവെക്കുവാൻ ദിവസങ്ങൾ മുൻപാണ് തീരുമാനിച്ചത് .
ബിസിസിഐയുടെ തീരുമാനം മിക്ക ഫ്രാഞ്ചസികളും അംഗീകരിച്ചു കഴിഞ്ഞു .

എന്നാൽ  ഇത്തവണത്തെ ഐപിഎല്ലിലെ ബിസിസിഐയുടെ  സംഘാടനത്തിലെ പിഴവാണിപ്പോൾ ഏറെ ചർച്ചയാവുന്നത് .
അതീവ സുരക്ഷിതം എന്ന് ബിസിസിഐ അവകാശപ്പെട്ട ഐപിഎല്ലില്‍ കൊവിഡ് എങ്ങനെ നുഴഞ്ഞുകയറി  എന്നതാണ് മിക്കവരുടെയും സോഷ്യൽ മീഡിയയിലെ വിമർശനം .ഇപ്പോൾ എല്ലാ തരത്തിലുള്ള  ചോദ്യങ്ങൾക്കും മറുപടി നൽകുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി .

ബിസിസിഐ  ഏറെ സുരക്ഷിതമെന്ന് അവകാശപ്പെടുന്ന ബയോ-ബബിളില്‍ വലിയ അളവിലുള്ള പാളിച്ചകൾ ഉണ്ടായി എന്ന വിമർശനങ്ങൾ അദ്ദേഹം തള്ളി.   “യാതൊരു തരം ബയോ :ബബിൾ  പ്രോട്ടോക്കോളും ആരും ലംഘിച്ചിട്ടില്ല .
രാജ്യത്ത് വളരെ  കുറച്ച് കൊവിഡ് കേസുകള്‍ മാത്രമുള്ള സമയത്താണ് വിവിധ നഗരങ്ങളിലായി ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാന്‍ ശ്രമിച്ചത് .എന്നാൽ സ്ഥിതി പെട്ടന്നാണ് മാറിയത് .എങ്ങനെ താരങ്ങൾക്കിടയിൽ കോവിഡ് വ്യാപനം ഉണ്ടായി എന്നതും പറയുവാൻ കഴിയുന്നില്ല .എല്ലാം ബിസിസിഐയുടെ കൺട്രോളിൽ തന്നെയായിരുന്നു “ദാദ അഭിപ്രായം വിശദമാക്കി .

ബയോ-ബബിളില്‍ വീഴ്‌ചയില്ല എന്നാണ്  ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. എങ്ങനെയാണ് കൊവിഡ് പ്രവേശിച്ചത് എന്ന് പറയുക പ്രയാസമാണ്. രാജ്യത്ത് ഏറെപ്പേര്‍ക്ക് എങ്ങനെ കൊവിഡ് രോഗം ബാധിക്കുന്നു എന്നതും പറയുക ഏറെ  പ്രയാസമാണ് . ഈ സീസണിലെ  അവശേഷിക്കുന്ന മത്സരങ്ങള്‍ എപ്പോള്‍ നടത്താന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാനാവില്ല. എല്ലാം ബിസിസിഐ കൂട്ടായി തീരുമാനിക്കും  ” സൗരവ് ഗാംഗുലി മാധ്യമങ്ങളോട് അഭിപ്രായം വ്യക്തമാക്കി .