ഇത് ഞാൻ മുൻപേ കണ്ടിരുന്നു :ജീവനേക്കാൾ പ്രധാനമല്ല ഐപിൽ – രൂക്ഷ പ്രതികരണവുമായി അക്തർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചത്  ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ സങ്കടത്തിലാക്കി.     ഇത്തവണ സീസണിന്റെ ഭാഗമായ ചില താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും കൊറോണ സ്ഥിതീകരിച്ചതോടെ ശേഷിക്കുന്ന  ഐപിൽ മത്സരങ്ങൾ എല്ലാം ബിസിസിഐ പൂർണ്ണമായി  നിർത്തിവെക്കുവാൻ തീരുമാനിച്ചു .
ഇപ്പോൾ ഐപിൽ ഉപേക്ഷിക്കുവാൻ പ്രധാന കാരണം ബിസിസിഐയുടെ പിടിവാശിയെന്നാണ് ക്രിക്കറ്റ് ലോകത്തെ പരക്കെയുള്ള വിമർശനം .ഇതിന് ബലം നൽകുംവിധമാണ് മുൻ പാകിസ്ഥാൻ പേസ് ബൗളർ ഷൊയൈബ് അക്തർ തന്റെ വിമർശനം ഉന്നയിക്കുന്നത് .

ഐപിഎൽ നിർത്തിവെച്ചതിനെ  ഏറെ സ്വാ​ഗതം ചെയ്ത  മുൻ പാക് പേസർ ഷൊയൈബ് അക്തർ. ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായ ഈ  സാഹചര്യത്തിൽ ഐപിഎല്ലുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് താൻ രണ്ടാഴ്ച മുൻപേ ചൂണ്ടിക്കാട്ടിയതും സൂചിപ്പിച്ചു .ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ഇപ്പോൾ ബിസിസിഐ തത്കാലം  നിർത്തിവെച്ചിരിക്കുകയാണ് . ഇത് ഞാൻ  വളരെ മുൻപേ മുൻകൂട്ടി കണ്ടതാണ്   .ഐപിഎൽ നിർത്തിവെക്കുവാൻ ഞാൻ അപ്പോയെ  പറഞ്ഞിരുന്നു. നിലവിലെ ഈ മോശം സാഹചര്യത്തിൽ മനുഷ്യ ജീവനേക്കാൾ വലുതല്ലല്ലോ മറ്റൊന്നും .ബിസിസിഐ അത് ഇപ്പോയെങ്കിലും മനസ്സിലാക്കി തന്റെ അഭിപ്രായം   പങ്കുവെച്ച് അക്തർ ട്വീറ്റ് ചെയ്തു.

അതേസമയം ഐപിൽ  സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ മാസം പുനരാരംഭിക്കുവാൻ
ബിസിസിഐ ആലോചിക്കുന്നുണ്ട്. വീണ്ടും ഇന്ത്യയിൽ ഐപിൽ മത്സരങ്ങൾ നടത്തുവാനുള്ള സാഹചര്യം ലഭിക്കുമോ എന്ന ആശങ്കയും ബിസിസിഐക്കുണ്ട്.
അതിനാൽ  ഐപിൽ വരാനിരിക്കുന്ന
ടി:20 ലോകകപ്പ് മുന്നോടിയായി സെപ്റ്റംബർ മാസം യുഎഇയിൽ നടത്തുവാൻ ബിസിസിഐ ചർച്ചകൾ സാജീവമാക്കിയിട്ടുണ്ട് .

Advertisements