ക്യാപ്റ്റനെ വീഴ്‌ത്താന്‍ അതിവേഗ യോര്‍ക്കറുമായി ഉമ്രാന്‍ മാലിക്ക്.

കഴിഞ്ഞ ഐപിഎല്‍ മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ഉമ്രാന്‍ മാലിക്ക്. സ്ഥിരമായി 150 കി.മീ വേഗതയേറിയ പന്തുകള്‍ എറിയുന്ന ഉമ്രാന്‍ മാലിക്ക് നിരവധി ബാറ്റര്‍മാരെ ബുദ്ധിമുട്ടിച്ചിരുന്നു.

നിലവില്‍ ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി കളിക്കുകയാണ് താരം. ഉമ്രാന്‍ മാലിക്കിന്‍റെ പ്രകടനം സൗരാഷ്ട്രയെ വെറും 98 റണ്‍സില്‍ ഒതുക്കാന്‍ സഹായിച്ചിരുന്നു. മത്സരത്തില്‍ മുകേഷ് കുമാര്‍ 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമ്രാന്‍ മാലിക്കും കുല്‍ദീപ് സെനും 3 വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തില്‍ ഉമ്രാന്‍ മാലിക്കിന്‍റെ ഒരു വിക്കറ്റ് സൗരാഷ്ട്ര ക്യാപ്റ്റന്‍ ജയദേവ് ഉനദ്ഘട്ടിന്‍റെയായിരുന്നു. താരത്തെ പുറത്താക്കാന്‍ അതിവേഗ യോര്‍ക്കറാണ് ഉനദ്ഘട്ട് എറിഞ്ഞത്. യോര്‍ക്കര്‍ ഡിഫന്‍റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഓഫ് സ്റ്റംപുമായാണ് ഉമ്രാന്‍ മാലിക്കിന്‍റെ പന്ത് പോയത്.

Previous articleകഴിഞ്ഞ രണ്ട് മാസമായി ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ടി20 ബാറ്റര്‍. പ്രശംസയുമായി സൗത്താഫ്രിക്കന്‍ താരം
Next articleതോല്‍ക്കുമ്പോള്‍ എന്നെ പറഞ്ഞുവിടുന്നു. പിന്നാലെ ഷോണ്‍ ടെയ്റ്റിന്‍റെ മൈക്ക് ഓഫ് ചെയ്ത് മോഡറേറ്റര്‍